കൊതുകിനെ ഇനി ഗൂഗിൾ തുരത്തും, വിജയകരമായ പദ്ധതി ഇങ്ങനെ !

ചൊവ്വ, 23 ഏപ്രില്‍ 2019 (15:57 IST)
എന്തിനും ഏതിനും ഗൂഗിളിനെ ആശ്രയിക്കുക്ക കാലമാണിത്. നമ്മുടെ ചോദ്യങ്ങൾക്ക് ഗൂഗിൾ കൃത്യമായ ഉത്തരങ്ങളും വേണ്ട സമയങ്ങാളിൽ സഹായങ്ങളും ചെയ്യാറുണ്ട്. ഇപ്പോഴിതാ നാട്ടിലെ കൊതുകിനെ തുരത്താനും ഇനി ഗൂഗിൾ സഹായിക്കും. ഇത് കേൽക്കുമ്പോൾ ഒന്ന് ആമ്പരന്നേക്കാം. എന്നാൽ കൊതികിനെ തുരത്താനുള്ള ഗൂഗിളിന്റെ പദ്ധതി 95 ശതമാനവും വിജയം കണ്ടയാതായാണ് റിപ്പോർട്ടുകൾ.
 
2017ലാണ് ഇത് സംബന്ധിച്ച പഠനങ്ങൾക്ക് ഗൂഗിൽ തുടക്കം കുറിച്ചത്. ഗൂഗിളിന്റെ മതൃസ്ഥാപനമായ ആൽഫബറ്റിലെ ലൈഫ് സയൻസ് വിഭാഗമായ ‘വെരിലി‘യാണ് കൊതുകിനെ തുരത്തുന്നതിനായുള്ള പദ്ധതിക്ക് പിന്നിൽ. 2017ൽ കാലിഫോർണിയയിലെ ഫ്രെസ്നോ നഗരത്തിലും പ്രാന്ത പ്രദേസങ്ങളിലുമായി 15 ലക്ഷത്തോളം ആൺകൊതുകുകളെ ഗവേഷകർ തുറന്നു വിട്ടിരുന്നു. ഇവ മനുഷ്യരെ ഉപദ്രവിക്കുന്നതല്ല. 
 
കൊതുകുകളുടെയും പ്രചനനം തടയുന്ന വൊൽബാക്കിയ എന്ന വൈറസ് കയറ്റിയ കൊതുകുകളെയാണ് ഗവേഷകർ തുറന്നു വിട്ടത്. ഈ കൊതുകുകൾ പെൺകൊതുകുകളുമായി ഇണ ചേരുന്നതിലൂടെ ഉണ്ടാകുന്ന മുട്ടകൾ വിരിയില്ല ഇതോടെ അപകടകരികളായ കൊതുകുകളുടെ എണ്ണം ലോകത്ത് കുറയും. ഈ ബാക്ടീരിയ മനുഷ്യരിലേക്ക് പകരുന്നതോ അപകടം ഉണ്ടാക്കുന്നതോ അല്ല. അമേരിക്കയിൽ തുടക്കമായ പദ്ധതി ലോക രാഷ്ട്രങ്ങളിലേക്ക് വ്യാപിക്കുന്നതോടെ കൊതുക് മൂലമുണ്ടാകുന്ന അസുഖങ്ങൾ ഇല്ലാതാക്കാം എന്നാണ് ഗവേഷകർ പറയുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍