സൗദിയും ഇറാനും നേര്‍ക്കുനേര്‍; ഓഹരി വിപണി ഇടിഞ്ഞേക്കും, സ്വര്‍ണവില കുതിക്കും

ബുധന്‍, 6 ജനുവരി 2016 (10:32 IST)
സൗദി അറേബ്യയും ഇറാനും തമ്മിലുള്ള നയതന്ത്ര തര്‍ക്കം രൂക്ഷമായതിനെ തുടര്‍ന്ന് സ്വര്‍ണ വിപണിയില്‍ മുന്നേറ്റം. സൗദിയുമായി മറ്റ് ഗള്‍ഫ് രാജ്യങ്ങളും ഉടക്കിയതോടെ ഓഹരി വിപണിയില്‍ ഇടിവ് അനുഭപ്പെട്ടു. അതേസമയം, ആഗോളവിപണിയില്‍ വെള്ളിയുടെ വില വര്‍ദ്ധിച്ചിട്ടുണ്ട്.

ദിവസങ്ങളായി തുടരുന്ന സൗദി -ഇറാന്‍ നയതന്ത്ര സംഘര്‍ഷം തുടര്‍ന്നാല്‍ സ്വര്‍ണ വില വീണ്ടും ഉയരുമെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം തകര്‍ന്ന സാഹചര്യത്തില്‍ ഓഹരിവിപണിയില്‍ ഇടിവ് ഉണ്ടായ സാഹചര്യത്തില്‍ ലോകരാജ്യങ്ങള്‍ പലരും സ്വര്‍ണത്തിലേക്ക് തിരിഞ്ഞതാണ് സ്വര്‍ണ വില ഉയരാന്‍ കാരണമായത്.

കഴിഞ്ഞ രണ്ടു ദിവസത്തിനിടെ പവന് 320 രൂപയുടെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. പവന് 18,840 രൂപ എന്ന നിലയിലാണ് തിങ്കളാഴ്ച വ്യാപാരം ആരംഭിച്ചത്. അന്ന് ഇത് പവന് 19,000 രൂപയായി ഉയര്‍ന്നു. ചൊവ്വാഴ്ച വില 19,160 രൂപയായും ഉയര്‍ന്നു. സൗദിയും - ഇറാനും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാകുന്ന സാഹചര്യത്തില്‍ സ്വര്‍ണവില ഇനിയും വര്‍ദ്ധിക്കുമെന്നാണ് വിലയിരുത്തല്‍.

വെബ്ദുനിയ വായിക്കുക