വെറും അറുനൂറു പേരെ പാര്‍പ്പിക്കാന്‍ കഴിയുന്ന ജയിലില്‍ ആറായിരം മുതല്‍ ഏഴായിരം കുറ്റവാളികളെയാണ് താമസിപ്പിച്ചിരിക്കുന്നത്. സ്ഥലപരിമിതി മൂലം തടവുകാര്‍ക്ക് ഒന്ന് കിടക്കാന്‍ പോലും സ്ഥലമില്ല. അതിനാല്‍ പലരും നില്‍ക്കുകയാണ് ചെയ്യാറുള്ളത്. സൗകര്യങ്ങള്‍ക്കു വേണ്ടിയുള്ള ഏറ്റുമുട്ടല്‍ പലപ്പോഴും സഹതടവുകാരുടെ മരണത്തിലാണ് കലാശിക്കുക.