ദിവസവും തുമ്മുന്നത് 8000 തവണ; ഒമ്പതു വയസുകാരിയുടെ അപൂര്‍വ രോഗത്തില്‍ മനംനൊന്ത് ഒരു കുടുംബം - കാരണം കണ്ടെത്താനാകാതെ ഡോക്‍ടര്‍മാര്‍ - വീഡിയോ കാണാം
ബുധന്‍, 20 ജൂലൈ 2016 (20:34 IST)
ദിവസവും എണ്ണായിരം പ്രാവശ്യത്തോളം തുമ്മുന്ന ഒമ്പതു വയസുകാരിയുടെ രോഗമെന്തെന്ന് തിരിച്ചറിയാന്‍ കഴിയാതെ ഡോക്‍ടര്‍മാര്‍ കുഴയുന്നു. ഇംഗ്ലണ്ടിലെ കോൾചെസ്‌റ്ററിലുള്ള ഇറ സക്‌സേനയെന്ന പെണ്‍കുട്ടിക്കാണ് തുടര്‍ച്ചയായി തുമ്മല്‍ അനുഭവപ്പെടുന്നത്.
മൂന്നാഴ്‌ച മുമ്പാണ് ഇറയ്‌ക്ക് നിർത്താതെയുള്ള തുമ്മൽ തുടങ്ങുന്നത്. ഒരു മിനിറ്റിൽ ചിലപ്പോൾ 10 തവണ വരെ തുമ്മാറുള്ള ഇറയെ പരിശോധിച്ച ഡോക്‌ർമാർക്ക് ഇതിന് പിന്നിലെ കാരണം കണ്ടെത്താനായിട്ടില്ല. ഉറക്കത്തില്‍ മാത്രമാണ് ഇറയ്‌ക്ക് തുമ്മല്‍ ഇല്ലാതിരിക്കുന്നത്. ഉറക്കം കഴിഞ്ഞ് എഴുന്നേല്‍ക്കുമ്പോള്‍ മുതല്‍ തുമ്മല്‍ തുടങ്ങുകയും ചെയ്യും.
അലർജിയോ ജലദോഷമോ മൂലമാകാം ഇറയ്‌ക്ക് തുമ്മല്‍ ഉണ്ടായതെന്നാണ് അമ്മ പ്രിയ സക്‌സേന വിശ്വസിക്കുന്നത്. എന്നാല്‍ പെണ്‍കുട്ടിയെ പരിശോധിച്ച ഡോക്‍ടര്‍മാരുടെ നിഗമന പ്രകാരം തുമ്മലുണ്ടാക്കുന്ന തലച്ചോറിലെ സിഗ്‌നലില്‍ വ്യതിയാനം ഉണ്ടായതുകൊണ്ടാകാം ഇത് സംഭവിച്ചതെന്നുമാണ് പറയുന്നത്. അതേസമയം, ഇറയ്‌ക്ക് തുറയ്‌ക്ക് കാരണമാകുന്ന അലര്‍ജിയൊന്നുമില്ലെന്നും തുമ്മലിനായി നല്‍കുന്ന മരുന്നുകള്‍ ഗുണകരമാകുന്നില്ലെന്നും ഡോക്‍ടര്‍മാര്‍ വ്യക്തമാക്കി.