ഫ്രാന്‍സിലെ പ്രശസ്തമായ കാന്‍ ബീച്ചുകളിലടക്കം ഉണ്ടായിരുന്ന ബുര്‍ഖിനി നിരോധം ഉന്നത കോടതി റദ്ദാക്കി. വ്യക്തി സ്വാതന്ത്ര്യത്തിന്റെയും മൗലികാവകാശങ്ങളുടെയും ലംഘനമാണ് സര്‍ക്കാറിന്റെ ഈ നടപടിയെന്ന് കോടതി നിരീക്ഷിച്ചു.
തീവ്വാദി ആക്രമം ക്ഷണിച്ചു വരുമെന്ന കാരണം ചൂണ്ടിക്കാട്ടിയായിരുന്നു ശരീരം മുഴുവന്‍ മറക്കുന്ന നിന്തല്‍ വസ്ത്രമായ ബുര്‍ഖിനി നിരോധിക്കാന്‍ മേയര്‍ ഉത്തരവിട്ടത്. ഇക്കാര്യത്തിൽ ഒരു വിധി പുറപ്പെടുവിക്കാൻ നഗര മേയർക്ക് അധികാരമില്ലെന്ന് കോടതി വ്യക്തമാക്കി. നിരോധനത്തിനെതിരെ ഹ്യൂമൻ റൈറ്റ്സ് ലീഗ് നൽകിയ ഹർജിയിലാണ് കോടതിയുടെ ഈ വിധി.