വരാനിരിക്കുന്ന ഒളിംപിക്സുകളില്‍ ഇന്ത്യയുടെ പ്രകടനം മെച്ചപ്പെടുത്താന്‍ പ്രധാനമന്ത്രി പ്രത്യേക ദൗത്യസംഘത്തെ നിയോഗിച്ചു

Webdunia
ശനി, 27 ഓഗസ്റ്റ് 2016 (07:07 IST)
ഒളിംപിക്സിലെ ഇന്ത്യയുടെ പ്രകടനം മെച്ചപ്പെടുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രത്യേക ദൗത്യ സംഘത്തെ നിയോഗിച്ചു. 2020, 2024, 2028 എന്നീ‍ ഒളിംപിക്സുകളില്‍ ഇന്ത്യയുടെ സജീവമായ പങ്കാളിത്തവും പ്രകടനവും ഉറപ്പുവരുത്തുന്നതിനായാണ് ഇത്തരമൊരു പദ്ധതി തയാറാക്കാന്‍ ദൗത്യസംഘത്തെ നിയോഗിച്ചത്. 
 
കായിക രംഗത്തെ സൗകര്യങ്ങള്‍, പരിശീലനം, പരിശീലന രീതി എന്നിവ സംഘം വിലയിരുത്തും. വിദഗ്ധരടങ്ങിയ സമിതിയെ അടുത്തദിവസമാണ് പ്രഖ്യാപിക്കുക. റിയോ ഒളിംപിക്സിൽ ഇന്ത്യയുടെ മോശം പ്രകടനത്തിനു പിന്നാലെയാണ് പ്രധാനമന്ത്രിയുടെ ഈ നടപടി.
Next Article