വൈദികരുടെ ബാലപീഡനം: മാര്‍പാപ്പ ട്രിബ്യൂണല്‍ രൂപീകരിച്ചു

വ്യാഴം, 11 ജൂണ്‍ 2015 (10:12 IST)
കുട്ടികളെ വൈദികര്‍ പീഡിപ്പിക്കുന്നതായി കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായതോടെ പുതിയ പരിഷ്‌കാരവുമായി ഫ്രാന്‍സിസ്‌ മാര്‍പാപ്പ രംഗത്ത്. വൈദികര്‍ പീഡിപ്പിക്കുന്ന കേസുകളുടെ വിചാരണയ്‌ക്കു ഫ്രാന്‍സിസ്‌ മാര്‍പാപ്പ പ്രത്യേക ട്രിബ്യൂണല്‍ രൂപീകരിക്കുകയും ചെയ്തു. 
 
കാനന്‍ നിയമത്തിലും കൂട്ടിചേര്‍ക്കലുകള്‍ വരുത്തിയിട്ടുണ്ട്‌. "എപ്പിസ്‌കോപ്പല്‍ര്‍ ഓഫീസിന്റെ ദുരുപയോഗവും" ഇനി സഭയോടുള്ള കുറ്റമാകും. കുട്ടികള്‍ സഭാ സ്‌ഥാപനങ്ങളില്‍ പീഡിക്കപ്പെടുന്നില്ലെന്ന്‌ ഉറപ്പുവരുത്താന്‍ ബിഷപ്പുമാര്‍ ശ്രദ്ധിക്കണമെന്നും മാര്‍പാപ്പ നിര്‍ദേശിച്ചു. നേരത്തെ വൈദികരുടെ ബാല പീഡനങ്ങളെ ശക്തമായ ഭാഷയില്‍ മാര്‍പാപ്പ എതിര്‍ക്കുകയും നടപടികള്‍ സ്വീകരിക്കുകയും ചെയ്‌തിരുന്നു. 
 

വെബ്ദുനിയ വായിക്കുക