അമേരിക്കന്‍ ജനതയെ കൈയിലെടുത്ത് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ യു എസ് പര്യടനം. പ്രസിഡന്റ് ബരാക് ഒബാമയുടെ
നടപടികളെയും പ്രവര്‍ത്തനങ്ങളേയും പുകഴ്‌ത്തിയ മാര്‍പാപ്പ കാത്തുനിന്ന ജനങ്ങളെ അഭിവാദ്യം ചെയ്യുകയും ചെയ്‌തു. എന്നാല്‍ രാജ്യത്ത് വര്‍ദ്ധിച്ചു വരുന്ന ഗര്‍ഭഛിദ്രത്തിനും സ്വവര്‍ഗവിവാഹത്തിനും മൂലധനാധിപത്യത്തിനേയും മാര്‍പാപ്പ വിമര്‍ശിക്കുകയും ചെയ്‌തു.
കാലാവസ്‌ഥാ വ്യതിയാനം, ദാരിദ്ര്യം, സാമ്പത്തിക അസമത്വം, വധശിക്ഷ, കുടിയേറ്റ നിയമ നവീകരണം തുടങ്ങി വിവിധ വിഷയങ്ങളില്‍ മാര്‍പാപ്പ തന്റെ നയം വ്യക്തമാക്കി. സിറിയ, ഇറാക്ക്, ലിബിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് എത്തുന്ന അഭയാര്‍ഥികള്‍ക്കായി അമേരിക്കയ്‌ക്ക് അനവധി കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും. കാലാവസ്‌ഥാ വ്യതിയാനത്തില്‍ ഒബാമ ഭരണകൂടം നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനം അര്‍ഹിക്കുന്നതാണെന്നും മാര്‍പാപ്പ പറഞ്ഞു. ഒപ്പം ഗര്‍ഭഛിദ്രത്തിനും സ്വവര്‍ഗവിവാഹത്തിനും മൂലധനാധിപത്യത്തിനും വിമര്‍ശനം നടത്തുകയും ചെയ്‌തു അദ്ദേഹം.
ശത്രുതയിലായിരുന്ന അമേരിക്ക ക്യൂബ ബന്ധത്തിന് വിരാമമിട്ട് ഇരു രാജ്യങ്ങളേയും ചങ്ങാത്തത്തില്‍ ആക്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ നടത്തിയ ശ്രമങ്ങളെ അമേരിക്ക പ്രശംസിക്കുകയും ചെയ്‌തു. വാഷിങ്‌ടണ്‍ ഡിസിയില്‍ നടക്കുന്ന വിശുദ്ധ കുര്‍ബാനയില്‍വച്ച് ഫാ. ജുനിപെരോ സെറായെ മാര്‍പാപ്പ വിശുദ്ധനായി പ്രഖ്യാപിക്കും. പതിനെട്ടാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ കാലിഫോര്‍ണിയയില്‍ മിഷനറി പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കിയയാളാണ് ഫാ. സെറ.
ക്യൂബന്‍ പര്യടനത്തിനു ശേഷം ചൊവ്വാഴ്ച വൈകുന്നേരം ആന്‍ഡ്രൂസ് വ്യോമസേനാ താവളത്തില്‍ വിമാനമിറങ്ങിയ മാര്‍പാപ്പയെ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയാണ് സ്വീകരിച്ചത്. ആദ്യമായി അമേരിക്കയില്‍ എത്തിയ മാര്‍പാപ്പ യുഎന്‍ സമ്മേളനത്തിലും അമേരിക്കന്‍ കോണ്‍ഗ്രസിലും പ്രസംഗിക്കും. കാത്തുനിന്ന ജനങ്ങളെ മാര്‍പാപ്പ അഭിവാദ്യം ചെയ്‌തപ്പോള്‍ ഒബാമയും ഒപ്പംനിന്നു. ആഡംബരവാഹനത്തിനു പകരം ഒരു ചെറിയ കറുത്ത ഫിയറ്റിലാണ് മാര്‍പാപ്പ വിമാനത്താവളത്തില്‍നിന്നു പുറത്തേക്കു പോയത്.