ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസിനെ ഫ്രാൻസിലും സ്ഥിരീകരിച്ചു, ലോകം ജാഗ്രതയിൽ

ശനി, 26 ഡിസം‌ബര്‍ 2020 (11:23 IST)
ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് ബാധ ഫ്രാൻസിലും ആദ്യമായി സ്ഥിരീകരിച്ചതായി ഫ്രാൻസ് ആരോഗ്യമന്ത്രാലയം അറിയിച്ചു.ഡിസംബര്‍ 19-ന് ബ്രിട്ടനില്‍നിന്ന് തിരിച്ചെത്തിയ പൗരനാണ് രോഗം സ്ഥിരീകരിച്ചത്. ഇയാൾ ഡിസംബർ 21നാണ് തിരിച്ചെത്തിയത്.
 
രോഗം സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പര്‍ക്കത്തില്‍ വന്നവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരോഗ്യപ്രവര്‍ത്തകര്‍. അതിവ്യാപനശേഷിയുള്ള വൈറസ് ആയതിനാൽ തന്നെ രാജ്യത്ത് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. നേരത്തെ ബ്രിട്ടണിൽ അതീവ വ്യാപനശേഷിയുള്ള വൈറസിനെ കണ്ടെത്തിയതിനെ തുടർന്ന് അമ്പതോളം രാജ്യങ്ങൾ ബ്രിട്ടനിലേക്ക് യാത്രാവിലക്ക് ഏർപ്പെടുത്തിയിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍