കർണാടകയിൽ ഇന്ന് മുതൽ രാത്രി കർഫ്യൂ

ബുധന്‍, 23 ഡിസം‌ബര്‍ 2020 (14:40 IST)
ബ്രിട്ടനിൽ കൊവിഡിന്റെ വകഭേദം കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിൽ കർണാടകയിൽ രാത്രികാല കർഫ്യൂ ഏർപ്പെടുത്തി. ഇന്ന് മുതൽ ജനുവരി 2 വരെയാണ് കർഫ്യൂ ഏർപ്പെടുത്തിയിരിക്കുന്നത്.രാത്രി പത്ത് മണി മുതൽ രാവിലെ ആറ് മണിവരെയാണ് കർഫ്യൂ.
 
അതിവേഗത്തിൽ പടരുന്ന കൊവിഡിന്റെ വകഭേദം കണ്ടെത്തിയതിനെ തുടർന്ന് നേരത്തെ മഹാരാഷ്ട്ര നഗരപരിധിയിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍