കൊവിഡ് 19 വ്യാപനത്തിന് കാരണമാകുന്ന കൊറോണ വൈറസിൽ നിന്നും വ്യത്യസ്‌തമായ പുതിയ ഇനം വൈറസിനെ ബ്രിട്ടണിൽ നിന്നും കണ്ടെത്തിയതായി റിപ്പോർട്ട്. പുതിയതായി കോവിഡ് ബാധിച്ച ആയിരത്തിലധികം രോഗികളില്‍ പുതിയ ഇനം വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. കൊവിഡ് 19ൽ നിന്നും വ്യത്യസ്‌തമായി ഇവയ്‌ക്ക് രോഗവ്യാപനതോത് കൂടുതലാണെന്നാണ് പ്രാഥമിക പഠനറിപ്പോർട്ട്.
ടയർ 2 നിയന്ത്രണങ്ങളിലേക്കാണ് ബ്രിട്ടൺ ഇപ്പോൾ നീങ്ങുന്നത്.പൊതുസ്ഥലത്ത് ആറ് പേരിലധികം സംഘം ചേരുന്നതിൽ ഇനി മുതൽ നിയന്ത്രണങ്ങളുണ്ട്. ലണ്ടന്റെ അതിര്‍ത്തി കൗണ്ടികളായ എസ്സെക്‌സ്, കെന്റ്, ഹെര്‍ത്‌ഫോര്‍ഡ്‌ഷെയര്‍ എന്നിവടങ്ങളിലും ടയര്‍ 3 നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.