കൊവിഡിന്റെ നാലാം വരവ്: മുന്നറിയിപ്പുമായി ഇറാന്‍ ആരോഗ്യ മന്ത്രി

ശ്രീനു എസ്
ഞായര്‍, 14 ഫെബ്രുവരി 2021 (14:08 IST)
ജനിതകമാറ്റം വന്ന കൊവിഡിന്റെ നാലാം വരവിന്റെ മുന്നറിയിപ്പുമായി ഇറാന്‍ ആരോഗ്യ മന്ത്രി സൈദ് നമകി പറഞ്ഞു. 'ബുദ്ധിമുട്ടുള്ള ദിവസങ്ങളാണ് വരാന്‍ പോകുന്നത്. ജനിതകമാറ്റം വന്ന കൊറോണ വൈറസ് രാജ്യത്ത് പടര്‍ന്നിട്ടുണ്ട്. നമ്മള്‍ തീര്‍ച്ചയായും പൊരുതാന്‍ സന്നദ്ധതയോടെ ഇരിക്കണം'- മെഡിക്കല്‍ കോളേജുകളുടെ ഒരു മീറ്റിങ്ങില്‍ അദ്ദേഹം പറഞ്ഞു.
 
ഇറാന്‍ കഴിഞ്ഞ ചൊവ്വാഴ്ചയാണ് രാജ്യത്ത് വാക്‌സിനേഷന്‍ ആരംഭിച്ചത്. വെള്ളിയാഴ്ച റഷ്യയുടെ സ്പുട്‌നിക് അഞ്ച് വാക്‌സിന്‍ ഇറാനില്‍ എത്തിയിരുന്നു. മാര്‍ച്ചോടെ 13ലക്ഷത്തോളം പേര്‍ക്ക് വാക്‌സിന്‍ വിതരണം നടത്താനാണ് ഇറാന്റെ ലക്ഷ്യം. ഇതുവരെ 15ലക്ഷത്തിലധികം പേര്‍ക്കാണ് ഇറാനില്‍ കൊവിഡ് സ്ഥിരീകരിച്ചത്. 58,883 പേര്‍ രോഗം മൂലം മരണപ്പെടുകയും ചെയ്തിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article