പ്രണയദിനത്തില്‍ ഫുട്ബോള്‍ കളിക്കാന്‍ മൈതാനത്തെത്തിയത് ബിക്കിനി സുന്ദരികളുമൊത്ത്. ഡച്ച് രണ്ടാം ഡിവിഷന്‍ ഫുട്‌ബോള്‍ ലീഗിലെ ടീം ആര്‍ കെ സി വാല്‍വിക്കാണ് വാലന്റൈന്‍ ദിനത്തിലെ മത്സരത്തില്‍ പുതുമ കണ്ടെത്താന്‍ പുതിയ തന്ത്രം ആവിഷ്‌കരിച്ചത്.
സാധാരണയായി ഗ്രൌണ്ടിലിറങ്ങുന്ന താരങ്ങള്‍ കുട്ടികളുടെ കൈപിടിച്ചാണെത്തുന്നത്. എന്നാല്‍ പ്രണയദിനത്തില്‍ കാമുകിമാരുടെയും ഭാര്യാമാരുടെയും പക്കല്‍ നിന്ന് മാറി നില്‍ക്കേണ്ടി വന്ന സാഹചര്യത്തിലാണ് താരങ്ങള്‍ക്ക് ഉണര്‍വ് നല്‍കാന്‍ ബിക്കിനി സുന്ദരികളെ ഏര്‍പ്പാടാക്കിയത്. ലിംഗറി വേഷത്തില്‍ മോഡലുകള്‍ പുറത്ത് വെള്ള സുതാര്യഷര്‍ട്ട് ധരിച്ച മോഡലുകളുടെ കൈ വാല്‍വിക് ടീം മൈതാനത്തിറങ്ങിയത്. രണ്ടു ടീമിലെയും കളിക്കാന്‍ എത്തിയത് സുന്ദരിമാരുടെ കരം ഗ്രഹിച്ചായിരുന്നു.
റഫറിക്കൊപ്പം പന്തുമായി മൈതാന മദ്ധ്യത്തിലേക്ക് വന്നതും ഒരു ലിംഗറി മോഡലായിരുന്നു. പക്ഷേ ഈ പബ്‌ളിസിറ്റി സ്‌റ്റണ്ട് കളിയില്‍ ക്‌ലബ്ബിന് തുണയായില്ല. ഇവര്‍ മത്സരത്തില്‍ എഫ് സി എമ്മനോട് ഒരു ഗോളിന് തോറ്റു. സീസണില്‍ 24 കളിയില്‍ നിന്നും18 പോയിന്റുമായി ആറാമതാണ്.