കത്തിയമരുന്ന കെട്ടിടത്തിനു മുകളിൽ നിന്നും അച്ഛൻ പിഞ്ചുകുഞ്ഞിനെ താഴെയെറിഞ്ഞു, പിന്നെ സംഭ‌വിച്ചത്? - വീഡിയോ കാണാം

ശനി, 22 ഏപ്രില്‍ 2017 (12:14 IST)
കത്തിയമരുന്ന കെട്ടിടത്തിന്റെ രണ്ടാം നിലയിൽ നിന്നും അച്ഛൻ താഴേക്കെറിഞ്ഞ പിഞ്ചുകുഞ്ഞിനെ രക്ഷിച്ചത് അഗ്നിശമന സേനാ വിഭാഗം. താഴേക്ക് വീണ കുഞ്ഞിനെ ഒരു പോറൽ പോലും ഏൽക്കാതെ അഗ്നിശമന സേന പ്രവർത്തകൻ രക്ഷിച്ച വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറലാവുകയാണ്.
 
ജോര്‍ജിയയിലെ ദെകാല്‍ബ് കൗണ്ടിയിലാണ് സംഭവം. തീ അതിവേഗം ആളി പടര്‍ന്നപ്പോള്‍ സഹായത്തിനായി അലമുറയിട്ട അച്ഛന്‍ അഗ്നിശമന സേനാംഗത്തിന്റെ നിർദേശ പ്രകാരം കുഞ്ഞിനെ താഴേയ്ക്കിടുകയായിരു‌ന്നു. കുട്ടിയുടെ അച്ഛനേയും കെട്ടിടത്തില്‍ നിന്നും അഗ്നിശമന സേന രക്ഷപ്പെടുത്തി.
 
പരിശീലനത്തിന്റെ ഫലം കൊണ്ടാണ് കുഞ്ഞിനെ രക്ഷിച്ചതെന്നും ഈ ഒരു അവസ്ഥയിൽ എല്ലാവരും ചെയ്യുന്നതേ ഞാനും ചെയ്തുള്ളുവെന്നും അഗ്നിശമന അംഗമായ റോബര്‍ട്ട് സുട്ടോൻ വ്യക്തമാക്കുന്നു. സുട്ടോന്റെ നിര്‍ദേശ പ്രകാരമാണ് പിതാവ് കുഞ്ഞിനെ താഴെക്കിട്ടതെന്ന് ഫോക്‌സ് 5 ചാനൽ റിപ്പോർട്ട് ചെയ്യുന്നു. 

വെബ്ദുനിയ വായിക്കുക