ഗുദാമുകള്ക്കകത്തെ വസ്തുക്കള്‍ പൊട്ടിത്തെറിച്ച് പലഭാഗത്തും വീണ് ചിതറിയെങ്കിലും അപകടങ്ങളുണ്ടായില്ല. അപകടം നടക്കാനുള്ള സാധ്യത കണക്കിലെടുത്ത് സമീപത്തുനിന്ന് ആളുകളെ നീക്കാന്‍ പൊലീസ് രംഗത്തത്തെി. തീപിടിച്ചതിനെ തുടര്‍ന്ന് പ്രദേശത്താകെ പുകയും രൂക്ഷ ഗന്ധവും നിറഞ്ഞിരുന്നതായി സമീപത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറഞ്ഞു. സമീപത്തെ റോഡുകളിലൂടെയുള്ള ഗതാഗതം പൊലീസ് നിര്‍ത്തിയിരുന്നു. സിവില്‍ ഡിഫന്‍സ് വാഹനങ്ങള്‍ക്ക് പുറമെ നഗരസഭയുടെ ജലടാങ്കറുകളും രക്ഷാപ്രവര്‍ത്തനത്തിന് എത്തിയിരുന്നു.