ഐഎസിനെതിരായ പോരാട്ടം വര്‍ഷങ്ങള്‍ നീണ്ടേക്കാമെന്ന് ജോണ്‍ കെറി

വ്യാഴം, 4 ഡിസം‌ബര്‍ 2014 (11:10 IST)
ഇറാഖിലെ ഭീകര സംഘടനയായ ഐഎസിനെതിരായ പോരാട്ടം വര്‍ഷങ്ങള്‍ നീണ്ടേക്കാമെന്ന് യുഎസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി. ബ്രസല്‍സില്‍ സഖ്യരാഷ്ട്രങ്ങളുടെ പ്രതിനിധികള്‍ പങ്കെടുത്ത യോഗത്തില്‍ സംസാരിക്കുവേയാണ് കെറി ഇക്കാര്യം സൂചിപ്പിച്ചത്. 
 
ഭീകരര്‍ക്കെതിരെയുള്ള പൊരാട്ടത്തില്‍ നിര്‍ണായക പുരോഗതി കൈവരിച്ചെന്ന് പറഞ്ഞ കെറി സഖ്യത്തിലെ എല്ലാ അംഗങ്ങളുടെയും താല്‍പര്യങ്ങള്‍ക്കും മൂല്യങ്ങള്‍ക്കും ഭീഷണിയാണ് ഐ എസ് എന്നും സൂചിപ്പിച്ചു. ഇറാന്റെ ഐഎസിനെതിരെയുള്ള നീക്കം ശുഭ സൂചനയാണെന്നും എന്നാല്‍ വ്യോമാക്രമണത്തില്‍ ഇറാനുമായി സഹകരിക്കില്ലെന്നും കെറി വ്യക്തമാക്കി. യോഗത്തില്‍ 60 ഓളം രാജ്യങ്ങളുടെ പ്രതിനിധികള്‍ പങ്കെടുത്തു.

 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക