വന്ധ്യതാ ചികിത്സയിൽ ഉപയോഗിച്ചത് സ്വന്തം ബീജം, ജനിച്ചത് നൂറോളം കുട്ടികള്‍; ഡോക്‍ടര്‍ക്കെതിരെ നടപടി

Webdunia
ബുധന്‍, 26 ജൂണ്‍ 2019 (15:01 IST)
വന്ധ്യതാ ചികിത്സയ്‌ക്ക് എത്തുന്ന സ്‌ത്രീകളില്‍ സ്വന്തം ബീജവും അന്യരുടെ ബീജവും ഉപയോഗിച്ച ഡോക്‍ടര്‍ക്ക് പിഴ. 10,730 ഡോളറാണ് പിഴയായി ഒടുക്കേണ്ടത്. 80കാരനായ ബെര്‍നാഡ് നോര്‍മാന് എതിരെയാണ് നടപടി. ഇയാളുടെ ലൈസൻസ് അച്ചടക്ക സമിതി റദ്ദാക്കി.

കൃത്രിമ ബീജ സംഘലനത്തിന് ഇടയിലാണ് ഡോക്‍ടര്‍ തട്ടിപ്പ് നടത്തിയത്. 2014ല്‍ ആണ് ബെര്‍നാഡ് ആദ്യമായി പിടിയിലായത്. എന്നാല്‍, തനിക്ക് പറ്റിയ പിഴവാണെന്ന് പറഞ്ഞ് ഇയാള്‍ തലയൂരാന്‍ ശ്രമിച്ചെങ്കിലും അച്ചടക്ക നടപടി നേരിടേണ്ടി വന്നു.

എന്നാല്‍ ചികിത്സയില്‍ നൂറോളം കുട്ടികള്‍ ജനിച്ചതായി അച്ചടക്ക സമിതി കണ്ടെത്തി. ഇതില്‍ 11 സ്‌ത്രീകളില്‍ സ്വന്തം ബീജമാണ് ഡോക്‍ടര്‍ ഉപയോഗിച്ചത്. യഥാർഥ പിതാവിനെ കണ്ടെത്താനായി ഡോക്ടറുടെ ചികിത്സയിലൂടെ ജനിച്ച കുട്ടി മുതിർന്നപ്പോൾ നടത്തിയ അന്വേഷണമാണ് തട്ടിപ്പ് പുറത്തുകൊണ്ടുവന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article