പാകിസ്ഥാനിലെ പ്രമുഖ ഉറുദു ദിനപത്രത്തില്‍ ക്രൈം റിപ്പോര്‍ട്ടറായിരുന്നു ഉറൂജ് ഇഖ്ബാല്‍. തിങ്കളാഴ്‍ച സെന്‍ട്രല്‍ ലാഹോറിലെ ക്വില ഗുജ്ജര്‍ സിങ്ങിലുള്ള പത്രത്തിന്‍റെ ഓഫീസിലേക്ക് പ്രവേശിക്കുമ്പോഴാണ് ഭര്‍ത്താവ് ദിലവര്‍ അലി ഉറൂജിന് നേരെ വെടിയുതിര്‍ത്തത്. തലയ്‍ക്ക് വെടിയേറ്റ ഉറൂജിനെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചതായി മുതിര്‍ന്ന പോലീസ് ഓഫീസര്‍ ദോസ്‍ത് മുഹമ്മദ് പറഞ്ഞു.