ഒരാഴ്ചക്കുള്ളിൽ നാല് ബാങ്കുകൾ കൊള്ളയടിച്ചു, യുവതിയെ പിടികൂടാൻ സഹായിക്കുന്നവർക്ക് 10,000 ഡോളർ പ്രഖ്യാപിച്ച് എഫ്‌ബിഐ

തിങ്കള്‍, 29 ജൂലൈ 2019 (13:59 IST)
ഒരാഴ്ചക്കുള്ളിൽ നാല് ബാങ്കുകൾ കവർച്ച ചെയ്ത യുവതിക്കായിയുള്ള തിരച്ചിലിലാണ് ഇപ്പോൾ അമേരിക്കൻ അന്വേഷണ ഏജൻസിയായ എഫ്‌ബിഐ. ഇവരെ പിടികൂടാൻ സഹായിക്കുന്നവർക്ക് 10,000 രൂപയുടെ പാരിദോഷികവും എഫ്‌ബിഐ പ്രഖ്യാപിച്ചിട്ടുണ്ട് 
 
ഡെർലവെയർ, പെൻസിൽ‌വേനിയ, നോർത്ത് കരോലിന തുടങ്ങിയ ഇടങ്ങളിലെ ബാങ്കുകളിലാണ് ജൂലൈ ഇരപത് മുതലുള്ള ഒരാഴ്ച കാലത്തിനിടക്ക് യുവതി കവർച്ച നടത്തിയത്. ജൂലൈ 27ന് നോർത്ത് കരോലിനയിലെ ബാങ്കിലാണ് യുവതി അവസാനമായി കവർച്ച നടത്തിയത്. 
 
ബാങ്കിനുള്ളിൽ കയറിക്കഴിഞ്ഞാൽ കൗണ്ടറിലെ ക്ലാർക്കിൻ ഭീഷണിപ്പെടുത്തി പണം കൈക്കലക്കുന്നതാണ് രീതി. ശേഷം രക്ഷപ്പെടും. 'പിങ്ക് ലേഡി ബണ്ടിറ്റ്' എന്നാണ് യുവതിയായ മോഷ്ടാവിന് പൊലീസ് നൽകിയിരിക്കുന്ന വിശേഷണം. കവർച്ചക്ക് എത്തുമ്പോൾ ഇവരുടെ കയ്യിൽ ഒരു പിങ്ക് ബാഗ് ഉണ്ടായിരുന്നു എന്നതാണ് ഇതിന് കാരണം.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍