ഉടുതുണിക്ക് മ്രുതുണിയില്ലാതെ ദാരിദ്രത്തിന്റെ കാഠിന്യത്തില്‍ നിന്ന് ഒരാളെ ഫേസ്ബുക്ക് കുബേരനാക്കിയെന്ന് പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമൊ? എന്നാല്‍ അങ്ങ്നെയൊരു സംഭവം അമേരിക്കയില്‍ നടന്നു.
മാഗസീനു വേണ്ടി ഒരു അമേരിക്കന്‍ സ്‌റ്റണ്ട് ഗ്രൂപ്പിന്റെ ഇന്റര്‍വ്യൂ എടുക്കാന്‍ പോയ ജേസന്‍ അവിടെ നടന്ന അടിപിടി തടയാന്‍ ശ്രമിക്കവേ വധശ്രമത്തിന്റെ പേരില്‍ പൊലീസ് പിടിയിലയി. റ്റുടര്‍ന്ന് ജയിലിലും എന്നാല്‍ കുറ്റക്കാരനല്ലെന്ന് കണ്ട് രണ്ടുമാസങ്ങള്‍ക്ക് ശേഷം മോചിപ്പിക്കപ്പെട്ടപ്പോള്‍ ബാങ്ക് അക്കൌണ്ടും പോക്കരും കാലിയായി.
തുടര്‍ന്ന് തന്റെ അനുഭവങ്ങളും മറ്റും പങ്കുവെക്കാന്‍ ഓണ്‍ലൈന്‍ എഴുത്തിനായി ഫേസ്ബുക്കിനെ ആശ്രയിച്ചപ്പോഴായിരുന്നു ജേസന്റെ ശനിദശ മാറിമറിഞ്ഞത്. കൂടുതല്‍ ആളുകളെ ആകര്‍ഷിക്കാന്‍ വ്യത്യസ്‌ത രീതിയിലുള്ള കൂടുതല്‍ പേജുകള്‍ നിര്‍മിക്കുകയാണ് മാര്‍ഗമെന്ന് കണ്ടെത്തിയ ജേസണ്‍ തന്റെ സമയം മുഴുവന്‍ അതിനായി ചെലവഴിച്ചു.
കഴിക്കാന്‍ ഭക്ഷണം പോലുമില്ലാതിരുന്ന സമയത്ത് മുഴുവന്‍ സമയവും ഫേസ്‌ബുക്ക് പേജുകള്‍ നിര്‍മിക്കാന്‍ ചെലവഴിച്ചിരുന്ന ജേസണ്‍ ഇപ്പോള്‍ ദിവസം 275,000 ഡോളര്‍ (1.65 കോടി രൂപ) വരുമാനമുണ്ടാക്കുന്ന ഓണ്‍ലൈന്‍ സാമ്രാജ്യത്തിന് ഉടമയാണ്.
16 പേര്‍ ഇപ്പോള്‍ ജേസന് കീഴില്‍ ജോലിയെടുക്കുന്നുണ്ട്. ഫേസ്‌ബുക്കിലൂടെ ലഭിക്കുന്ന വന്‍ പരസ്യ വരുമാനം ഉപയോഗിച്ച് ജേസന്‍ സോഷ്യല്‍ മീഡിയ കണ്‍സള്‍ട്ടിംഗ് ഉള്‍പ്പെടെയുള്ള സമാനമായ മറ്റു പല സംരംഭങ്ങളും ആരംഭിച്ചിട്ടുണ്ട്.