റഷ്യയുടെ മേൽ ഏർപ്പെടുത്തിയ ഉപരോധം തുടരുമെന്ന് യൂറോപ്യൻ യൂണിയൻ. സിറിയയിലെ അലപ്പോയിലെ സിവിലിയൻമാർക്ക് നേരെയും യുക്രൈനിലും നടത്തുന്ന ആക്രമണങ്ങൾ അവസാനിപ്പിക്കുന്നതിന് റഷ്യക്കുമേൽ സമ്മർദം ചെലുത്തുമെന്നും ജർമനിയിൽ നടന്ന യൂറോപ്യൻ യൂണിയൻ രാജ്യങ്ങളുടെയും നാറ്റോ അംഗരാജ്യങ്ങളുടെയും സംയുക്ത സമ്മേളനത്തില്‍ തീരുമാനിച്ചു.
സിറിയയിൽ വളരെ മോശം സാഹചര്യമാണ് ഇപ്പോൾ നിലനില്‍ക്കുന്നത്. അത്തരം സ്ഥിതി ഗതികൾ കൂടുതൽ വഷളാവാതിരിക്കാനുള്ള ഏക പോംവഴിയാണ് ഉപരോധം തുടരുകയെന്നതെന്നും യൂറോപ്യൻ യൂണിയൻ പ്രസിഡൻറ് ഡൊണാൾഡ് ടസ്ക് വ്യക്തമാക്കി.അതേസമയം സിറിയയിൽ സിവിലിയൻമാർക്കെതിരെ നടത്തുന്ന ആക്രമണങ്ങളിൽ റഷ്യക്കെതിരെ എന്തെല്ലം നടപടി സ്വീകരിക്കണമെന്ന കാര്യത്തിൽ ധാരണയായില്ല.