സൗത്ത് കരോലീനയിലെ ചാൾസ്റ്റണിൽനിന്നും പറന്നുയർന്ന വിമാനം അബുദാബി രജ്യാന്തര വിമാനത്താവളത്തിൽ കഴിഞ്ഞ ദിവസം രാവിലെ എട്ടിനാണ് സുരക്ഷിതമായി ലാൻഡ് ചെയ്തത്. എത്തിഹാദ് എയർവെയ്സ് വിമാന കമ്പനിയായ ബോയിങുമായി സഹകരിച്ചാണ് ബോയിങ് 787 പരീക്ഷണം നടത്തിയത്. 30 ശതമാനം ജൈവ ഇന്ധനം ഉപയോഗിച്ചതിലൂടെ 50 ശതമാനം കാർബൺ എമിഷൻ ചെറുക്കാൻ സാധിച്ചു. പരീക്ഷണം വിജയമായതോടെ കൂടുതൽ വിമാന സർവീസുകൾ ജൈവ ഇന്ധനത്തിലേക്ക് മാറ്റാൻ തയ്യാറെടുക്കുകയാണ് ഇത്തിഹാദ്.