ബരാക്ക് ഒബാമയുടെ ഇ മെയിലുകള്‍ ഹാക്കര്‍മാര്‍ ചോര്‍ത്തി
തിങ്കള്‍, 27 ഏപ്രില്‍ 2015 (12:15 IST)
അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയുടെ ഇ മെയിലുകള്‍ ഹാക്കര്‍മാര്‍ ചോര്‍ത്തിയെന്ന് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ഒക്ടോബറിലാണ് സംഭവം. വൈറ്റ്ഹൗസിന് അകത്ത് നടക്കുന്ന കാര്യങ്ങളുമായി ബന്ധപ്പെട്ട മെയിലുകളാണ് ചോര്‍ന്നത്.റഷ്യന്‍ ഹാക്കര്‍മാരാണ് ഹാക്കിംഗിന് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍.
മറ്റു രാജ്യങ്ങളിലുള്ള അംബാസഡര്‍മാരും നയതന്ത്ര ഉദ്യോഗസ്ഥരുമായുള്ള ആശയവിനിമയം, പരിപാടികളെക്കുറിച്ചുള്ള വിവരങ്ങള്‍, ഉന്നതോദ്യോഗസ്ഥ നിയമനം, നിയമനിര്‍മ്മാണം തുടങ്ങിയ വിവരങ്ങളാണ് പുറത്തായതായാണ് റിപ്പോര്‍ട്ടുകള്‍
അതീവ രഹസ്യ സന്ദേശങ്ങള്‍ കൈകാര്യം ചെയ്യാന്‍ രണ്ടാമതൊരു കമ്പ്യൂട്ടറാണ് ഉദ്യോഗസ്ഥന്‍ ഉപയോഗിച്ചിരുന്നത്. അതിനാല്‍ പ്രധാന രേഖകള്‍ ചോര്‍ത്താന്‍ സാധിച്ചിട്ടില്ലെന്നാണ് കരുതപ്പെടുന്നത്. വൈറ്റ് ഹൗസിന്റെ സൈബര്‍ സ്പേസില്‍ നടന്ന കടന്നുകയറ്റം ഗുരുതരമായ വീഴ്ചയാണെന്നാണ് കരുതപ്പെടുന്നത്.