സോണിയയുടെ ആദ്യകാമുകന്‍ ഇറ്റാലിയന്‍ ഫുട്‌ബോളര്‍; നറുക്ക് വീണത് രാജീവ് ഗാന്ധിക്ക്!

Webdunia
തിങ്കള്‍, 20 ഒക്‌ടോബര്‍ 2014 (13:40 IST)
കോണ്‍ഗ്രസ് അധ്യക്ഷയും നെഹ്രുകുടുംബത്തിന്റെ മരുമകളുമായ സോണിയ ഗാന്ധി തന്റെ ആദ്യ കാമുകിയായിരുന്നുവെന്ന് ഇറ്റാലിയന്‍ ഫുട്ബോളറുടെ വെളിപ്പെടുത്തല്‍. ഇറ്റാലിയന്‍ മാഗസിനായ 'ജെന്റെ'ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇറ്റാലിയന്‍ ഫുട്ബോളര്‍ ഫ്രാങ്കോ ലൂയിസണിന്റെ വെളിപ്പെടുത്തല്‍.  ഇറ്റാലിയന്‍ ഫുട്‌ബോള്‍ ലീഗിലെ മുന്‍താരമായിരുന്നു ഫ്രാങ്കോ. 
 
എഡ്‌വിജ് അന്റോണിയോ അല്‍ബിന മെയ്‌നോ എന്ന സോണിയ ഗാന്ധിക്ക് പതിനാല് വയസുള്ളപ്പോഴാണ് ഫ്രാങ്കോയുമായി പ്രണയത്തിലാ‍യത്. 26 വയസായിരുന്നു അന്ന് ഫ്രാങ്കോയുടെ പ്രായം. നാലുവര്‍ഷത്തോളം ഇരുവരും അഗാധമായ പ്രണയത്തിലായിരുന്നു. ഫുട്‌ബോളിനോട് സോണിയക്ക് കമ്പമില്ലായിരുന്നു. ഫ്രാങ്കോയെ വിവാഹം കഴിക്കണമെന്നായിരുന്നു സോണിയയുടെ ആഗ്രഹം. എന്നാല്‍ താന്‍ ഓരോ ന്യായങ്ങള്‍ പറഞ്ഞ് ഒഴിവാകുകയായിരുന്നുവെന്ന് ഫ്രാങ്കോ ആഭിമുഖത്തില്‍ വെളിപ്പെടുത്തുന്നു.
 
ഫുട്‌ബോള്‍ പരിശീലനമില്ലാത്ത സമയങ്ങളിലെല്ലാം ഫ്രാങ്കോയും സോണിയയും ഒരുമിച്ചായിരുന്നു.
ടൂറിനടുത്ത് ഒബ്രെസാനോയിലുള്ള സോണിയയുടെ വീടുമായി അടുത്ത ബന്ധമാണ് ഫ്രാങ്കോയ്ക്ക് ഉള്ളത്. സോണിയയുമായി വേര്‍പിരിഞ്ഞെങ്കിലും ഈ സൌഹൃദം ഇപ്പോഴും കാത്തുസൂക്ഷിക്കുന്നു. 
 
സോണിയ ഇംഗ്ലീഷ് പഠനത്തിനായി കേംബ്രിഡ്ജിലേക്ക് പോയതോടെയാണ് ഇവരുടെ ബന്ധം അവസാനിക്കുന്നത്. സോണിയ ഇംഗ്ലണ്ടിലേക്ക് പോകുന്നതിനോട് ഫ്രാങ്കോയ്ക്ക് എതിര്‍പ്പായിരുന്നു. അവധിക്കാലത്ത് ഇറ്റലിയില്‍ മടങ്ങിയെത്തിയ സോണിയ കേംബ്രിഡ്ജില്‍ തന്റെ പുതിയ സുഹൃത്ത് രാജീവിനെക്കുറിച്ച് പറഞ്ഞു. താനുടനെ രാജീവിന്റെ അമ്മയെ കാണാന്‍ ഡല്‍ഹിക്ക് പോകുമെന്നും ഫ്രാങ്കോയോട് പറഞ്ഞിരുന്നു. 
 
അന്നു പോയ സോണിയ പിന്നെ തിരിച്ചുവന്നത് രാജീവുമായുള്ള വിവാഹം തീരുമാനിച്ചായിരുന്നു. അതുതന്നെ വളരെയേറെ വിഷമിപ്പിച്ചെങ്കിലും വേര്‍പിരിയുകയായിരുന്നുവെന്ന് ഫ്രാങ്കോ വെളിപ്പെടുത്തുന്നു. 1968- ല്‍ സോണിയയും രാജീവും വിവാഹിതരായി. 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും  പിന്തുടരുക.