എബോള മരണം വിതക്കുന്നു, പുഴുവരിച്ച മൃതദേഹങ്ങള്‍ തെരുവില്‍
മാരകമായി എബോള പടര്‍ന്ന് പിടിക്കുമ്പോഴും നിയന്ത്രിക്കാനാകാതെ പകച്ചുനില്‍ക്കുന്ന ആഫ്രിക്കന്‍ രാജ്യങ്ങളില്‍ രോഗം ബാധിച്ച് മരിക്കുന്നവരുടെ മൃതദേഹങ്ങള്‍ തെരുവില്‍ കിടന്ന് പുഴുവരിക്കുന്നു. രോഗം പകരുമെന്ന് ഭയത്താല്‍ ആരും ഇവക്കരികില്‍ അടുക്കുക പോലുമില്ല.
രോഗം ബാധിച്ച മരിച്ചവരെ ബന്ധുക്കള്‍ തന്നെയാണ് വീടിന് പുറത്ത് തള്ളുന്നത്. ഭീതിതമായ അവസ്ഥയില്‍ എത്തുന്ന രോഗികളെ ബന്ധുക്കള്‍ ഉപേക്ഷിക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. രോഗം പകരുമെന്ന ഭയമാണ് പ്രിയപ്പെട്ടവരെപോലും ഉപേക്ഷിക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്നത്.
ഇതുവരെ 900 പേരാണ് എബോള ബാധിച്ച് മരിച്ചത്. രോഗബാധ പകരാതിരിക്കാന്‍ കര്‍ശന നടപടികളാണ് സര്‍ക്കാര്‍ കൈകൊള്ളുന്നത്. രോഗം ബാധിക്കുന്നവരുടെ ബന്ധുക്കളെ പോലും അകറ്റി നിര്‍ത്തുകയാണ് ഗ്രാമീണര്‍. രോഗികളുടെ വീടുകള്‍ തികച്ചും ഒറ്റപ്പെടുകയാണ്.