എബോളയ്ക്കെതിരെ ഒന്നിച്ച് പ്രവര്‍ത്തിക്കണമെന്ന്: യുഎന്‍
ലോകത്തിന് ഭീഷണിയായി വ്യാപിക്കുന്ന എബോള തടയാന്‍ ലോക രാജ്യങ്ങള്‍ ഒന്നിച്ച് പ്രവര്‍ത്തിക്കണമെന്ന് യുഎന്‍. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നും മറ്റ് രാജ്യങ്ങളിലേക്ക് എബോള പടരുന്നതിനെ തുടര്‍ന്നാണ് യുഎന്‍ സംഘത്തിന്റെ തലവന്‍ ആന്തുണി ബാന്‍ബുറിയാണി ഇക്കാര്യം വ്യക്തമാക്കിയത്.
ആഫ്രിക്കയില്‍ ഇതുവരെ മൂവായിരത്തിലധികമാളുകള്‍ എബോള ബാധിച്ച് മരിച്ചിട്ടുണ്ട്. ആഫ്രിക്കയില്‍ 6,500 പേര്‍ക്ക് ഇതുവരെ എബോള വൈറസ് ബാധയേറ്റിട്ടുണ്ട്. കഴിഞ്ഞ ദിവസം യൂറോപ്പ്യന്‍ രാജ്യമായ സ്പെയിനിലും എബോള ബാധ കണ്ടത്തെിയിരുന്നു.
2015 ജനുവരിയോടെ സീറ ലിയോണിലും ലൈബീരിയയിലും വൈറസ് ബാധയേറ്റവരുടെ എണ്ണം ഒന്നരലക്ഷത്തിലധികമാകുമെന്നാണ് യുഎന്നിന്റെ കണക്കുകൂട്ടല്‍.