കുടിവെള്ളം, ഭക്ഷണം, ഇന്ധനം, വൈദ്യുതി എന്നിവ ഇല്ലാത്തത് ഭൂകമ്പത്തെ അതിജീവിച്ചവര്‍ പോലും മരിക്കാന്‍ കാരണമാകും എന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി. അവശ്യസാധനങ്ങളുടെ അഭാവവും കടുത്ത ശൈത്യവും പ്രതിസന്ധി സൃഷ്ടിക്കുകയാണ്. ലോകാരോഗ്യ സംഘടന തലവന്‍ ടെട്രോസ് അദാനവും സിറിയയിലേക്ക് തിരിച്ചിട്ടുണ്ട്.
തുര്‍ക്കി നഗരങ്ങളിലൊന്നായ കഹ്‌റമന്‍മാരസില്‍ തകര്‍ന്ന ഹോട്ടലിന്റെ അടിയില്‍ ഏകദേശം 60 പേര്‍ ഇനിയും ഉണ്ടെന്ന് കരുതുന്നു. എന്നാല്‍ ഇനിയാരും അവിടെനിന്നും ജീവനോടെ പുറത്തുവരുമെന്ന് രക്ഷാപ്രവര്‍ത്തകര്‍ക്ക് പ്രതീക്ഷയില്ല. മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയിലാണ് ലഭിച്ചതും.