ചൈനീസ് ബലൂണ്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളെ ലക്ഷ്യമിട്ടിരുന്നുവെന്ന് റിപ്പോര്‍ട്ട്

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 9 ഫെബ്രുവരി 2023 (08:47 IST)
ചൈനീസ് ബലൂണ്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളെ ലക്ഷ്യമിട്ടിരുന്നുവെന്ന് റിപ്പോര്‍ട്ട്. ഇന്ത്യ, ജപ്പാന്‍, ഫിലിപ്പീന്‍സ് തുടങ്ങിയ രാജ്യങ്ങളെയാണ് ലക്ഷ്യമിട്ടിരുന്നത്. അമേരിക്കന്‍ ഇന്റലിജന്‍സാണ് ഇക്കാര്യം വ്യക്തമാക്കിയത്. ലാറ്റിന്‍ അമേരിക്കയ്ക്ക് മുകളിലും ഒരു ചാരബലൂണ്‍ കണ്ടെത്തിയിരുന്നു. ഞായറാഴ്ച പുലര്‍ച്ചെ സൗത്ത് കാരലൈനാ തീരത്ത് വച്ചാണ് ചൈനീസ് നിരീക്ഷണംബലൂണ്‍ ചാരപ്രവര്‍ത്തനത്തിനായി ചൈനീസ് റിബലേഷന്‍ ആര്‍മി അയച്ചുതെന്നാണ് അമേരിക്കയിലെ ഇന്റലിജന്‍സ് പറയുന്നത്.
 
അമേരിക്ക അറ്റ്‌ലാന്റിക് സമുദ്രത്തിന് മുകളില്‍ വച്ചാണ് ബലൂണ്‍ വെടിവച്ചിട്ടത്. അവശിഷ്ടങ്ങള്‍ യുഎസ് നേവി കണ്ടെത്തിയിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍