ഭൂകമ്പത്തിനിടയില്‍ ജയില്‍ ചാട്ടം; സിറിയയില്‍ 20 ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ രക്ഷപ്പെട്ടെന്ന് റിപ്പോര്‍ട്ട്

ബുധന്‍, 8 ഫെബ്രുവരി 2023 (09:57 IST)
സിറിയയിലെ ഭൂകമ്പത്തിനിടെ 20 ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ ജയില്‍ ചാടിയെന്ന് റിപ്പോര്‍ട്ട്. വടക്കുപടിഞ്ഞാറന്‍ സിറിയയിലെ തുര്‍ക്കി അതിര്‍ത്തിക്കു സമീപമുള്ള റജോയിലെ ബ്ലാക്ക് പ്രിസണ്‍ എന്നറിയപ്പെടുന്ന ജയിലില്‍ നിന്നാണ് തടവുകാര്‍ രക്ഷപ്പെട്ടത്. സൈനിക ജയിലിന്റെ നിയന്ത്രണം പിടിച്ചെടുക്കാന്‍ തടവുകാര്‍ കലാപമുണ്ടാക്കിയപ്പോഴാണ് ഇരുപതോളം തടവുകാര്‍ ജയിലില്‍ നിന്ന് രക്ഷപ്പെട്ടത്. റജോയിലെ ജയിലിലുള്ള രണ്ടായിരത്തോളം തടവുകാരില്‍ 1300 പേരും ഐഎസ് ബന്ധമുള്ളവരാണ്. ജയില്‍ ഉള്‍പ്പെടുന്ന മേഖലയില്‍ അതിശക്തമായ രണ്ട് ഭൂചലനങ്ങള്‍ ഉണ്ടായതായാണ് വിവരം. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍