ആതന്‍സില്‍ ഭൂകമ്പം; നാശനഷ്‌ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല

Webdunia
ചൊവ്വ, 9 ജൂണ്‍ 2015 (09:03 IST)
ഗ്രീസിന്റെ തലസ്ഥാനമായ ആതന്‍സിന്റെ വടക്കന്‍ മേഖലയില്‍ ഭൂകമ്പം. റിക്ടര്‍ സ്കെയിലില്‍ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ ആര്‍ക്കും പരുക്കുള്ളതായോ നാശനഷ്ടങ്ങളുള്ളതായോ റിപ്പോര്‍ട്ടില്ല. ഭൂകമ്പത്തില്‍ ഭയക്കേണ്ടതായി ഒന്നുമില്ലെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. പ്രദേശിക സമയം ചൊവ്വാഴ്ച പുലര്‍ച്ചെ 4.10 നായിരുന്നു ഭൂചലനം. ആതന്‍സില്‍ നിന്നും 83 കിലോ മീറ്റര്‍ അകലെയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.