എമിറേറ്റ്സ് വിമാനപകടം; മുഴുവൻ യാത്രക്കാർക്കും കമ്പനി നഷ്ട‌പരിഹാരം നൽകും, എത്രയെന്നോ?

Webdunia
വ്യാഴം, 11 ഓഗസ്റ്റ് 2016 (08:04 IST)
ദുബായ് വിമാനത്താവളത്തിൽ ദുരന്തത്തിൽപ്പെട്ട എമിറേറ്റ്സ് വിമാനത്തിൽ യാത്ര ചെയ്ത എല്ലാ യാത്രക്കാർക്കും കമ്പനി നഷ്ടപരിഹാരം പ്രഖ്യാപിച്ചു. അപകടശേഷം യാത്രക്കാർക്ക് അയച്ച കത്തിലാണ് കമ്പനി ഇക്കാര്യം അറിയിച്ചത്. ഓരോരുത്തർക്കും 7000 ഡോളറാണ് പ്രഖ്യാപിച്ചിരിക്കുന്നത്. തീപിടുത്തത്തിൽ ബാഗേജ് നഷ്ടപ്പെട്ടതിന് 2000 ഡോളർ, മറ്റ് വിഷമതകൾക്ക് 5000 ഡോളർ എന്നീ നിലയിലായിരിക്കും നഷ്ടപരിഹാരം നൽകുക. കാര്യമായോ സാരമായോ പരുക്കേറ്റവർക്കുള്ള തുക പിന്നീട് പ്രഖ്യാപിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. 
 
തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട എമിറേറ്റ്‌സ് വിമാനം ദുബായ് വിമാനത്താവളത്തില്‍ കത്തിയമര്‍ന്നപ്പോള്‍ യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്കായിരുന്നു. യാത്രക്കാരും ജീവനക്കാരും ആയി 282 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ ഭൂരിപക്ഷവും മലയാളികള്‍ ആയിരുന്നു. എമര്‍ജന്‍സി എക്‌സിറ്റിലൂടെ ആളുകള്‍ പുറത്തേയ്ക്ക് ചാടിയതാണ് വന്‍ ദുരന്തം ഒഴിവാക്കിയത്. ചിലര്‍ക്ക് താഴെ വീണ് പരിക്കേറ്റതായും ചിലര്‍ക്ക് ചെറുതായി പൊള്ളലേൽക്കുകയും ചെയ്തു.
Next Article