ഭാര്യയുടെ സ്നേഹത്തിന്റെ ആഴമറിയാൻ നടുറോട്ടിൽ കയറിനിന്ന് അഭ്യാസം, യുവാവിനെ വാനിടിച്ചുതെറിപ്പിച്ചു, ടിക്ടോക്ക് വീഡിയോകളെ വെല്ലുന്ന യഥാർത്ഥ സംഭവം ഇങ്ങനെ !
വാഹനങ്ങൾ ഓടുന്നതിനിടെ നടുറോട്ടിൽ കയറി നിൽക്കുന്ന പാനിനെ പലതവണ ഭാര്യ വലിച്ച് പിന്നോട്ടാക്കാൻ ശ്രമിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. എന്നാൽ മദ്യ ലഹരിയിലായിരുന്ന പാൻ വീണ്ടും വീണ്ടും റോഡിലേക്ക് കയറി നിന്നു. 40 മിനോറ്റോളം ഇത്തരത്തിൽ റോടിന് നടുവിൽനിന്ന പാനിനെ അതിവേഗത്തിൽ പാഞ്ഞെത്തിയ ഒരു വാൻ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
‘ഞാനും ഭാര്യയുമായി തർക്കമുണ്ടായി. ഇതോടെ ഞാൻ മദ്യപിക്കാനായി പുറത്തുപോയി. എന്നാൽ മടങ്ങിവരുന്നതിനിടെ ഞാൻ അവളെ വീണ്ടും വിളിച്ചു വരുത്തി. അവൾക്ക് എന്നോട് എത്രത്തോളം സ്നേഹം ഉണ്ട്, അവൾ എന്നെ പിന്തിരിപിക്കുമോ എന്ന് അറിയാനാണ് റോഡിൽ കയറി നിന്നത്. ഇതോടെ ഒരു കാർ എന്നെ ഇടിക്കുകയായിരുന്നു ആശുപത്രിയിൽവച്ച് പാൻ പൊലീസിന് മൊഴി നൽകിയത് ഇങ്ങനെയാണ്. പാനിന് തലക്കും നെഞ്ചിലും ഗുരുതര പരിക്കേറ്റിട്ടുള്ളതായി ലോക്കൽ പോലീസ് വ്യക്തമാക്കി.