ഹിലരി ക്ലിന്റനെതിരെ വിവാദ വിമര്‍ശനവുമായി ഡൊണാള്‍ഡ് ട്രംപ് രംഗത്ത്. തീവ്രവാദ സംഘടനയായ ഐഎസിന്റെ സ്ഥാപകയാണ് ഹിലരിയെന്ന് ട്രംപ് ആരോപിച്ചു. ഫ്‌ലോറിഡയില്‍ ഒരു റാലിയില്‍ സംസാരിക്കവേയാണ് ട്രംപിന്റെ ഈ വിവാദ പരാമര്‍ശം.
ഐ എസിന്റെ സ്ഥാപകയെന്ന നിലയില്‍ ഹിലരിക്ക് അവാര്‍ഡ് ലഭിക്കേണ്ടതാണെന്നും ട്രംപ് പരിഹസിച്ചു. ഹിലാരി ക്ലിന്റനെ കാപട്യക്കാരിയെന്ന് വിശേഷിപ്പിച്ച ട്രംപ് അവരോട് തോല്‍ക്കുകയെന്നത് അങ്ങേയറ്റം അപമാനകരമായിരിക്കുമെന്നും അഭിപ്രായപ്പെട്ടു.
കൂടാതെ താനായിരുന്നു അമേരിക്കയുടെ പ്രസിഡന്റെങ്കില്‍ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണം നടക്കുമായിരുന്നില്ലെന്ന് ട്രംപ് പറഞ്ഞു. തന്റെ പാര്‍ട്ടിയില്‍ അഭിപ്രായഭിന്നതകള്‍ ഉണ്ടെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും മുന്‍പ് ഒരിക്കലും കണ്ടിട്ടില്ലാത്ത ഐക്യമാണ് പാര്‍ട്ടിയില്‍ ഇപ്പോഴുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.