ഭാര്യ വോട്ട് ചെയ്യുന്ന‌ത് ഒളിഞ്ഞുനോക്കി; ട്രംപിനെതിരെ സോഷ്യൽ മീഡിയ

ബുധന്‍, 9 നവം‌ബര്‍ 2016 (10:47 IST)
യു എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് അതിന്റെ അന്തിമഘട്ടത്തിലേക്ക് നീങ്ങിയിരിക്കുകയാണ്. ഇതിനിടെ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപ് വീണ്ടും വിവാദത്തിൽ. ഇത്തവണ വിഷയം വോട്ട് രേഖപ്പെടുത്തൽ തന്നെ. തനിക്കൊപ്പം എത്തിയ ഭാര്യ മെലാനിയ വോട്ട് ചെയ്യുന്നത് ഒളിഞ്ഞ്നോക്കിയ ട്രംപിന്റെ നടപടിയാണ് ഇപ്പോൾ വിവാദമായിരിക്കു‌ന്നത്. 
 
ഭാര്യയ്ക്കും മകൾക്കും മരുമകനുമൊപ്പം ഈസ്റ്റ് മാൻഹട്ട‌നിലെ പോളിങ് സ്റ്റേഷനിലാണ് ട്രംപ് വോട്ട് ചെയ്യാനെത്തിയത്. ഭാര്യയുടെ വോട്ട് ഒളിഞ്ഞ് നോക്കിയ ട്രംപിന്റെ നടപ‌ടി സോഷ്യൽ മീഡിയയിൽ വിവാദമായിരിക്കുകയാണ്. ട്രംപിന്റെ പുറകേ മകൻ എറിം ട്രം‌പും വിവാദത്തിലായിരിക്കുകയാണ്. ഭാര്യ ലാറ യുസാൻകയുടെ വോട്ട് എറിക് ഒളിഞ്ഞ് നോക്കുന്ന ചിത്രവും സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാ‌ണ്. 
 
അതേസമയം,  ട്രംപ് വിജയിക്കുമെന്ന രീതിയിലേക്കാണ് കാര്യങ്ങൾ പോകുന്നത്.  വിജയം ഉറപ്പിച്ച് ഫലത്തിനായി കാത്തിരുന്ന ഡമോക്രാറ്റിക് കേന്ദ്രങ്ങൾ ഞെട്ടലിലാണ്. ഡമോക്രാറ്റിക്കുകളുടെ കുത്തക കേന്ദ്രങ്ങളിൽ വ്യക്തമായ ആധിപത്യം നേടി ട്രംപ് അട്ടിമറി വിജയം നേടിയതോടെ ഹിലരി ക്ലിൻറൻ പരാജയം ഉറപ്പിച്ചു.
(ഫോട്ടോ: ട്വിറ്റർ) 
   

വെബ്ദുനിയ വായിക്കുക