യജമാനന്റെ ലിംഗം വളര്‍ത്തുനായ കടിച്ചു മുറിച്ചു!

വെള്ളി, 8 ഓഗസ്റ്റ് 2014 (13:13 IST)
യജമാനന്റെ ലിംഗം വളര്‍ത്തുനായ കടിച്ചു മുറിച്ചു. ന്യൂ മെക്സിക്കോയിലാണ് സംഭവം. ആക്രമണത്തിനിരയായ മുപ്പത്തഞ്ചുകാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 
 
നായ മകളെ ആക്രമിക്കുന്നത് തടയാനെത്തിയപ്പോഴായിരുന്നു യജമാനനുനേരെ ആക്രമണമുണ്ടായത്.  നിലവിളി കേട്ടെത്തിയവര്‍ ഏറെ പണിപ്പെട്ടാണ് ഇയാളെ നായയുടെ പിടിയില്‍നിന്ന് മോചിപ്പിച്ചത്. ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
 
ഇയാളുടെ എട്ടുവയസുകാരിയായ മകള്‍ക്ക് മുഖത്തും മറ്റുശരീരഭാഗങ്ങളിലും മുറിവേറ്റു. കുട്ടിയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അടുത്തിടെ വീട്ടിലേക്ക് കൊണ്ടുവന്ന നായയാണ് ആക്രമണകാരിയായത്. 

വെബ്ദുനിയ വായിക്കുക