ചാര്‍ളി എബ്ദോ മോഡല്‍ ആക്രമണം നടത്തുമെന്ന് തമിഴ് ദിനപത്രത്തിന് ഭീഷണി

ബുധന്‍, 28 ജനുവരി 2015 (15:27 IST)
ചാര്‍ളി എബ്ദോയ്ക്ക് സമാനമായ ആക്രമണം നടത്തുമെന്ന് തമിഴ് ദിനപത്രം ‘ദിനമലര്‍’നെതിരെ ഭീഷണിക്കത്ത്. അല്‍ഖ്വയ്ദയുടെ പേരിലാണ് കത്ത്. ഭീഷണി സന്ദേശം ലഭിച്ചതിനെത്തുടര്‍ന്ന് പത്രത്തിന്റെ ഓഫീസിന് പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

ഇന്ത്യയുടെ ഭൂപടമടങ്ങിയ കത്തില്‍  ഭൂപടത്തിന് നടുഭാഗത്താണ് ‘ഇന്നലെ ഷാര്‍ളി എബ്ദോ, നാളെ ദിനമലര്‍’ എന്ന സന്ദേശം അച്ചടിച്ചിരിക്കുന്നത്. തമിഴ്നാട്ടിലെ കോയമ്പത്തൂരില്‍ നിന്നാണ് കത്ത് അയച്ചിരിക്കുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. 2008 ല്‍ ദിനമലരില്‍ പ്രവാചകന്‍ മുഹമ്മദ് നബിയുടെ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചത് വിവാദത്തിനിടയാക്കിയിരുന്നു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക