ഭീകരര്‍ക്കും കൊള്ളക്കാര്‍ക്കും തോക്കുകള്‍ നിര്‍മിച്ചു നല്‍കുന്ന പാകിസ്ഥാനിലെ ഒരു ഗ്രാമം; എകെ 47 മുതൽ ജർമ്മൻ മെഷീൻഗൺ വരെ നിസാര വിലയ്‌ക്ക് - വിലയറിഞ്ഞാല്‍ ആരും വാങ്ങും ഒരെണ്ണം!
വ്യാഴം, 28 ജൂലൈ 2016 (18:07 IST)
ഭീകരവാദത്തിന്റെ വിളനിലമായ പാകിസ്ഥാനില്‍ തോക്കു നിര്‍മാണം വ്യാപിക്കുന്നു. രാജ്യത്തിന്റെ പടിഞ്ഞാറൻ അതിർത്തി നഗരമായ പെഷവാറിന് 35 കിലോമീറ്റർ അകലെയുള്ള ദാരാ അദാംഖേൽ എന്ന ചെറു നഗരത്തിലാണ് തോക്കു നിർമാണം കുടിൽ വ്യവസായമായി തീര്‍ന്നിരിക്കുന്നത്.
ഭീകരരുടെയും കൊള്ളക്കാരുടെയും വിഹാര കേന്ദ്രമായ ദാരാ അദാംഖേലില്‍ ചെറു സംഘങ്ങളായിട്ടാണ് തോക്കു നിര്‍മാണം നടക്കുന്നത്. ഭീകരര്‍ക്ക് ഏറെ പ്രീയപ്പെട്ട എകെ 47മുതൽ ജർമ്മൻ മിഷീൻ ഗൺ എംപി5വരെ നിര്‍മിക്കുകയും വില്‍ക്കുകയും ചെയ്യുന്നുണ്ട്.
തോക്കുകള്‍ വാങ്ങുന്നതിനും കേടുപാടുകള്‍ തീര്‍ക്കുന്നതിനും ഭീകര സംഘങ്ങളും കൊള്ളക്കാരും ഗ്രാമത്തിലെത്തുന്നത് പതിവ് കാഴ്‌ചയാണ്. വാഹന മോഷ്‌ടാക്കള്‍ കടത്തി കൊണ്ടുവന്ന വില കൂടിയ വാഹനങ്ങള്‍ വില്‍ക്കുന്നതും പൊളിക്കുന്നതിനും ദാരാ അദാംഖേലിലാണ്. നിരവധി കേസുകളില്‍ പെട്ടവരും പിടികിട്ടാ പുള്ളികളുമാണ് ഗോത്രവര്‍ഗ പ്രദേശമായ ഇവിടെമിപ്പോള്‍ താലിബാന്റെ നിയന്ത്രണത്തിലാണ്.
കുറഞ്ഞ വിലയ്‌ക്ക് തോക്ക് നിര്‍മിച്ചു നല്‍കുന്ന കേന്ദ്രമായതിനാലാണ് ദാരാ അദാംഖേലിനെ ഭീകരരെ ആകര്‍ഷിക്കുന്നത്. ജർമ്മൻ മിഷീൻ ഗൺ എംപി5ന് 7000 ഇന്ത്യൻ രൂപയാണ് ഈടാക്കുന്നത്. എകെ 47 തോക്കുകള്‍ക്ക് ഇതിലും കുറഞ്ഞ വിലയാണ് ഈടാക്കുന്നത്.
1980കളിൽ അമേരിക്കയുടേയും പാകിസ്ഥാന്റെയും പിന്തുണയോടെയാണ് ദാരാ അദാംഖേലില്‍ കള്ളത്തോക്ക് നിര്‍മാണം ആരംഭിച്ചത്. സോവ്യയ്‌റ്റ് റഷ്യക്കെതിരെ മുജാഹിദീൻ ഭീകരരെ ശക്തരാക്കുക എന്നതായിരുന്നു ഇരു രാജ്യങ്ങളുടെയും പദ്ധതി. പിന്നീട് മുജാഹിദീൻ ഭീകര്‍ക്കായി തോക്കു നിര്‍മാണം വര്‍ദ്ധിക്കുകയും പിന്നീട് താലാബാനും മറ്റു ഭീകര സംഘടനകളും പ്രദേശം കൈയടക്കുകയും നിയന്ത്രണം ഏറ്റെടുക്കുകയുമായിരുന്നു.
ഇന്ത്യക്കെതിരെ പ്രവര്‍ത്തിക്കുന്ന പാക് ഭീകര സംഘടനകള്‍ക്ക് തോക്ക് നിര്‍മിച്ചു നല്‍കുന്നത് ദാരാ അദാംഖേലിലെ കുടില്‍ വ്യവസായികള്‍ ആയതിനാല്‍ സര്‍ക്കാര്‍ കണ്ണടയ്‌ക്കുകയാണ്. സൈന്യത്തിന്റെ ഇടപെടല്‍ ഇവിടെ നടക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ ആവര്‍ത്തിക്കുമ്പോഴും തോക്കു നിര്‍മാണവും വില്‍പ്പനയും തകര്‍ക്കുകയാണ്.