പാകിസ്ഥാനില്‍ നേരമ്പോക്കിന് ക്രിക്കറ്റ് കളിച്ച വിദ്യാര്‍ഥിനികളെ മര്‍ദ്ദിച്ചു

ശനി, 31 ഒക്‌ടോബര്‍ 2015 (18:00 IST)
നേരമ്പോക്കിന് ക്രിക്കറ്റ് ക്രിക്കറ്റ് കളിച്ച പെണ്‍കുട്ടികളെ പാകിസ്ഥാനില്‍ മര്‍ദ്ദിച്ചു. പാകിസ്ഥാനിലെ കറാച്ചിയിലാണ് സംഭവം. കറാച്ചി യൂണിവേഴ്സിറ്റി കാമ്പസിലാണ് സംഭവമുണ്ടായത്. വൈകുന്നേരം ക്ലാസ് കഴിഞ്ഞ് തിരികെ പോകുന്നതിനായി ബസ് വരുന്നതു വരെ ക്രിക്കറ്റ് കളിച്ചതിനാണ് പെണ്‍കുട്ടികള്‍ക്ക് മര്‍ദ്ദനമേറ്റത്.

ഇവര്‍ക്കൊപ്പം ക്രിക്കറ്റ് കളിച്ച മൂന്ന് ആണ്‍കുട്ടികള്‍ക്കും പരിക്കേറ്റിട്ടുണ്ട്. പാകിസ്ഥാനിലെ ഏറ്റവും വലിയ വിദ്യാര്‍ഥി സംഘടനയായ ഇസ്ലാമി ജാമിയത് തല്‍‌വയുടെ പ്രവര്‍ത്തകരാണ് വിദ്യാര്‍ഥിനികളെ മര്‍ദ്ദിച്ചത്. പെണ്‍കുട്ടികള്‍ ക്രിക്കറ്റ് കളിക്കുന്നതിനെതിരെ ഇവര്‍ നേരത്തെ ഭീഷണി ഉയര്‍ത്തിയിരുന്നു. എന്നാല്‍ സംഭവം വിദ്യാര്‍ഥി സംഘടനകള്‍ തമ്മിലുള്ള തര്‍ക്കമാണെന്നാണ് സര്‍വ്വകലാശാലയുടെ നിലപാട്.

പഞ്ചാബ് സ്റ്റുഡന്റ്സ് അസോസിയേഷന്‍ പ്രവര്‍ത്തകരാണ് ക്രിക്കറ്റ് കളിച്ചിരുന്നത്. ഇവര്‍ ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കെ ജാമിയത് തല്‍‌വയുടെ പ്രവര്‍ത്തകര്‍ അവിടെ എത്തുകയും വാക്കുതര്‍ക്കമുണ്ടാവുകയും ചെയ്തു എന്നും തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായി വിദ്യാര്‍ഥിനികള്‍ക്ക് മര്‍ദ്ദനമുണ്ടായതെന്നും സര്‍വ്വകലകാശാല സുരക്ഷാ ഉപദേഷടാവ് പറയുന്നു. സംഭവത്തേ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് നാല ജാമിയത് തല്‍‌വ പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത് വിട്ടയച്ചു.

വെബ്ദുനിയ വായിക്കുക