ക്യാച്ചെടുക്കാന്‍ തടസം നിന്ന സഹതാരത്തെ തല്ലാനൊരുങ്ങി ബംഗ്ലാദേശ് ക്രിക്കറ്റ് താരം

ശ്രീനു എസ്

ചൊവ്വ, 15 ഡിസം‌ബര്‍ 2020 (10:34 IST)
ക്യാച്ചെടുക്കാന്‍ തടസം നിന്ന സഹതാരത്തെ തല്ലാനൊരുങ്ങി ബംഗ്ലാദേശ് ക്രിക്കറ്റ് താരം മുഷ്ഫീഖുര്‍ റഹീം. ബംഗബന്ധു ടി20 ടൂര്‍ണമെന്റിലാണ് സംഭവം. ബെക്‌സിംകോ ധാക്കയും ഫോര്‍ച്യൂണ്‍ ബരിഷാളും തമ്മിലുള്ള മത്സരത്തിലാണ് സംഭവം. ഇതില്‍ ധാക്ക ടീമിന്റെ നായകനാണ് മുഷ്ഫീഖുര്‍ റഹീം. ക്യാച്ചെടുക്കുന്നതിനിടെ സഹതാരം ഇടയില്‍ കയറി വന്നതാണ് താരത്തെ ചൊടുപ്പിച്ചത്. ടീമിലെ മറ്റുതാരങ്ങള്‍ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.
 
രണ്ടുപേരും പരസ്പരം കാണാതെയാണ് ക്യാച്ചിനായി ഓടിയത്. എന്നാല്‍ മുഷ്ഫീഖുര്‍ ക്യാച്ച് സ്വന്തമാക്കിയതിനു ശേഷമാണ് അഭ്യാസ പ്രകടനം നടത്തിയത്. മത്സരത്തില്‍ ഒന്‍പതു റണ്‍സിന് ബെക്‌സിംകോ ധാക്ക ബരിഷാളിനെ തോല്‍പ്പിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍