രജനീകാന്തിന്റെ പാർട്ടി മക്കൾ സേവൈ കക്ഷി; ചിഹ്നം ഓട്ടോറിക്ഷ

ചൊവ്വ, 15 ഡിസം‌ബര്‍ 2020 (10:13 IST)
ചെന്നൈ: നടൻ രജനീകതിന്റെ പാർട്ടിയുടെ പേര് മക്കൾ സേവൈ കക്ഷി എന്നാക്കാൻ ധാരണ. മക്കൾ ശക്തി കഴകം എന്ന പാർട്ടിയുടെ പേര് മാറ്റി രജിസ്റ്റർ ചെയ്തു. പാർട്ടിയുടെ ചിഹ്നമായി ഓട്ടോറിക്ഷ തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ചു. പാർട്ടി രൂപീകരിയ്ക്കുന്നതിൽ ദിവസങ്ങൾക്ക് മുൻപാണ് രജനിക്കാന്ത് തീരുമാനം പ്രഖ്യാപിച്ചത്. ഇതിന് തൊട്ടുപിന്നാലെയാണ് പാർട്ടുടെ പേരും ചിഹ്നവും പുറത്തുവരുന്നത്. പാർട്ടിയുടെ ഭാരവാഹികളെ ഉൾപ്പടെ നേരത്തെ തെരഞ്ഞെടുത്തിരുന്നു. 
 
തമിഴ്നാട്ടിൽ അടുത്ത തിരഞ്ഞെടുപ്പിൽ ഭരണം പിടിക്കുമെന്നും തമിഴകത്ത് ആത്മീയ രാഷ്ട്രീയം വിജയം കാണൂമെന്നും രജനീകാന്ത് പറഞ്ഞിരുന്നു. രജനിയുടെ പാർട്ടി ബിജെപിയ്ക്കൊപ്പം ചേരുമോ എന്നതിൽ തമിഴ്നാട്ടിൽ ചൂടേറിയ ചർച്ചകൾ നടക്കുകയാണ്. അതേസമയം രജനികാന്ത് മുന്നോട്ട് വെക്കുന്ന ആശയങ്ങൾ ബിജെപിയുമായി യോജിച്ചുപോകുന്നതാണെന്നും രജനികാന്തിന്റെ രാഷ്ട്രീയപ്രവേശനത്തെ സ്വാഗതം ചെയ്യുന്നുവെന്നുമായിരുന്നു ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ പ്രതികരണം. നേരത്തെ ആരോഗ്യപ്രശ്‌നങ്ങൾ കാരണം രജനി സജീവരാഷ്ട്രീയത്തിൽ നിന്നും പിന്മാറുകയാണെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും അദ്ദേഹത്തിന്റെ ആരാധക സംഘടനയായ രജനി മക്കൾ മൺഡ്രം തീരുമാനത്തെ എതിർത്ത് രംഗത്ത് വന്നിരുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍