കഴിഞ്ഞ 24 മണിക്കൂറിനിടെ 2,78,625 പേർക്കാണ് ലോകത്ത് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ ലോകത്താകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1,53,63,843 ആയി ഉയര്‍ന്നു. 9,340,927 പേര്‍ രോഗമുക്തി നേടി. 6,29,288 പേരാണ് ലോകത്താകെ കൊവിഡ് ബാധിച്ച് മരിച്ചത്. അമേരിക്കയിലും ബ്രസിലിലും ഇന്ത്യയിലുമാണ് രോഗബാധ അതിവേഗം വ്യാപിയ്ക്കുന്നത്.
അമേരിക്കയാണ് രോഗബാധിതരുടെ എണ്ണത്തിലും മരണസംഖ്യയിലും ഒന്നാമത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 71,315 പുതിയ കേസുകളാണ് അമേരിക്കയിൽ റിപ്പോർട്ട് ചെയ്തത്. ഇതോടെ രോഗബാധിതരുടെ എണ്ണം 40,99,884 ആയി. 1,46,136 പേരാണ് അമേരിക്കയിൽ മാത്രം മരിച്ചത്. ബ്രസീലിലും രോഗബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്. 65,339 കേസുകളാണ് ബ്രസിലിൽ പുതുതായി റിപ്പോർട്ട് ചെയ്തതു. ഇതോടെ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 22,31,871 ആയി 82,890 പേരാണ് ബ്രസീലിൽ മരണപ്പെട്ടത്. ഇന്ത്യയില്‍ കൊവിഡ് രോഗികളുടെ എണ്ണം 12 ലക്ഷം കടന്നു. മരണസംഖ്യ മുപ്പതിനായിരത്തോട് അടുക്കുകയാണ്.