ഓക്സ്ഫഡ് വാക്സിന് പണം മുടക്കേണ്ട, നിർമ്മിക്കുന്നതിന്റെ 50 ശതമാനം ഇന്ത്യയ്ക്ക്, ജനങ്ങൾക്ക് സൗജന്യമായി നൽകും
ഡൽഹി: ഇന്ത്യയിൽ നിർമ്മിയ്ക്കുന്ന ഓക്സ്ഫഡ് വാക്സിന്റെ 50 ശതമാനവും ഇന്ത്യയ്ക്ക് തന്നെയെന്ന് പൂനെയിലെ സിറം ഇൻസ്റ്റിട്യൂട്ട് സിഇഒ അദൽ പുൻവാല. വാക്സിന് പണം നൽകേണ്ടിവരില്ല എന്നും ജനങ്ങൾക്ക് സൗജന്യമായി വാക്സിൻ ലഭ്യമാക്കും എന്നും അദ്ദേഹം പറഞ്ഞു. ഓക്സ്ഫഡ് സർവകലാശാല സിറം ഇൻസ്റ്റിട്യൂട്ടുമായി കരാറിൽ എത്തിയിട്ടുണ്ട്. ട്രയൽ വിജയകരമായാൽ ഉടൻ വാക്സിൻ ഇന്ത്യയിൽ ലഭ്യമാകും.
നിർമ്മിയ്ക്കുന്നതിന്റെ 50 ശയ്തമാനം ഇന്ത്യയ്ല് നൽകിയ ശേഷം മാാത്രമേ മറ്റു രാജ്യങ്ങളിലേയ്ക്ക് കയറ്റുമതി ചെയ്യു. 100 കോടി ഡോസ് ഒരു വർഷത്തിനുള്ളിൽ നിർമ്മിയ്ക്കാനാണ് ലക്ഷ്യംവയ്ക്കുന്നത്. ഇന്ത്യയിൽ കൊവിഡ് വാക്സിന് വിതരണത്തിനുള്ള ചർച്ചകൾ ആരംഭിച്ചതായി നേരത്തെ നീതി ആയോഗ് വ്യക്തമാക്കിയിരുന്നു. ഓക്സ്ഫഡ വാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണം ഇന്ത്യയിലായിരിയ്ക്കും നടക്കുക. ഓഗസ്റ്റിൽ ഇന്ത്യയിൽ പരീക്ഷണം ആരംഭിച്ചേയ്ക്കും.