കോവിഡ് 19: മരണം 64,000 കടന്നു, ഇറ്റലിയിൽ മാത്രം മരിച്ചത് 15362 പേർ

Webdunia
ഞായര്‍, 5 ഏപ്രില്‍ 2020 (10:25 IST)
കോവിഡ് ബധയെ തുടർന്ന് ലോകത്ത് മരിച്ചവരുടെ എണ്ണം 64,000 കടന്നു. ഈ റിപ്പോർട്ട് തയ്യാറാക്കുമ്പോൾ 64,667 പേരാണ് രോഗ ബാധയെ തുടർന്ന് മരിച്ചത്. ഇറ്റലിയിൽ വൈറസ് ബാധയെ തുടർന്ന് മരിച്ചവരുടെ എണ്ണം 15,362 ആയി. സ്പെയിനിൽ മരണം 11947 ആയി. ലോകത്താകമാനമുള്ള കോവിഡ് ബാധിതരുടെ എണ്ണം 12 ലക്ഷം കടന്നു.  
 
അമേരിക്കയിലും കോവിഡ് ഗുരുതരമാവുകയാണ്. 8444 പേരാണ് അമേരിക്കയിൽ മരിച്ചത്. ഇന്നലെ മാത്രം 1040 മരണം ഉണ്ടായി. ഫ്രാൻസിൽ 1053 പേർ ഇന്നലെ മാത്രം മരിച്ചതോടെ മരണ സംഖ്യ 7560 ആയി ഉയർന്നു, ബ്രിട്ടണിൽ 4313 പേരും ഇറാനിൽ 3452 പേരും രോഗ ബാധയെ തുടർന്ന് മരിച്ചു.   

അനുബന്ധ വാര്‍ത്തകള്‍

Next Article