കൊറോണ വൈറസ്; ചൈനയിൽ നിന്നുള്ളവർക്ക് യാത്രാവിലക്കേർപ്പെടുത്തി ഹോങ് കോങ്ങും ഫിലിപ്പീൻസും

അഭിറാം മനോഹർ

ബുധന്‍, 29 ജനുവരി 2020 (11:37 IST)
കൊറോണ വൈറസ് പടരുന്ന ഘചര്യത്തിൽ ചൈനയിൽ നിന്നുള്ള യാത്രക്കാർക്ക് യാത്രാവിലക്കേർപ്പെടുത്തി ഹോങ് കോങ്ങും ഫിലിപ്പീൻസും. ചൈനയുമായി ബന്ധിപ്പിക്കുന്ന രണ്ട് റെയിൽവേ ലൈനുകൾ ഹോങ് കോങ് അടച്ചിട്ടിരിക്കുകയാണ് കൂടാതെ ഫെറി-ബസ് സർവീസുകളും റദ്ദാക്കിയിട്ടുണ്ട്. വിമാനസർവീസുകൾ പകുതിയാക്കി കുറച്ച ഹോങ് കോങ്, പൗരന്മാർക്ക് വിസയനുവദിക്കില്ലെന്നും വ്യക്തമാക്കി. ചൈനീസ് പൗരന്മാർക്ക് വിസ ഓൺ അറൈവൽ സംവിധാനം റദ്ദാക്കുന്നതായും ഫിലെപ്പീൻസും അറിയിച്ചു.
 
അതേസമയം കാനഡ,ബ്രിട്ടൺ,ജപ്പാൻ,ദക്ഷിണകൊറിയ,യുഎസ് എന്നീ രാജ്യങ്ങൾ ചൈനയിലെ തങ്ങളുടെ പൗരന്മാരെ ഒഴിപ്പിക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. വൈറസ് പൊട്ടിപ്പുറപ്പെട്ട വുഹാനിൽമാത്രം അഞ്ചരക്കോടി ജനങ്ങൾ പുറത്തിറങ്ങാനാവാതെ ദിവസങ്ങളായി വീടുകളിൽ ഒതുങ്ങിക്കഴിയുന്നതായാണ് റിപ്പോർട്ട്. ആയിരത്തിലധികം കേസുകൾ രാജ്യത്ത് ദിവസവും പുതുതായി റിപ്പോർട്ട് ചെയ്യുകയും  ദിവസവും ഇരപതിലധികം പേർ മരിക്കുകയും ചെയ്യുന്നുവെന്നാണ് കണക്കുകൾ. ഇവരിൽ അധികവും യുവാക്കളാണെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
 
രോഗബാധ വ്യാപകമായതോടെ വാണിജ്യാവശ്യങ്ങൾക്കായി ചൈനയിലേക്കുള്ള യാത്രയ്ക്ക് നിയന്ത്രണമേർപ്പെടുത്തണമെന്ന് യു.എസ്. ആരോഗ്യ അധികൃതർ പൗരന്മാർക്ക് നിർദേശം  നൽകിയിട്ടുണ്ട്. വൈറസ് ആദ്യം കണ്ടെത്തിയ വുഹാനിൽ കുടുങ്ങിക്കിടക്കുന്ന പൗരന്മാരെയും നയതന്ത്ര ഉദ്യോഗസ്ഥരെയും ഒഴിപ്പിക്കാൻ രാജ്യങ്ങൾ ചാർട്ടേഡ് വിമാനങ്ങൾ ചൈനയിലേക്കയച്ചിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍