ലക്ഷണം പ്രകടിപ്പിയ്ക്കാത്ത രോഗബാധിതരിൽനിന്നും കൊവിഡ് പകരുന്നത് കുറവെന്ന് ലോകാരോഗ്യ സംഘടന

Webdunia
ചൊവ്വ, 9 ജൂണ്‍ 2020 (08:50 IST)
ജനീവ: രോഗ ലക്ഷണങ്ങൾ പ്രകടിപ്പിയ്ക്കാത്ത കൊവിഡ് രോഗികൾ, വൈറസ് വ്യാപനത്തിന് കരണമാകും എന്ന ആശങ്കയിലാണ് ലോകരാജ്യങ്ങൾ. എന്നാൽ രോക ലക്ഷണങ്ങൾ പ്രകടിപ്പിയ്ക്കാത്ത കൊവിഡ് ബാധിതരിൽനിന്നും മറ്റുള്ളവരിലേക്ക് രോഗവ്യാപനത്തിനുള്ള സാധ്യ കുറവാണെന്ന് ലോകാരോഗ്യ സംഘട. ലോകാരോഗ്യ സംഘടന പകർച്ചവ്യാധി വിദഗ്ധൻ വാൻ കോർകോവ് ഇക്കാര്യം വ്യക്തമാക്കിയത്.  
 
'പല രാജ്യങ്ങളിലും രോഗലക്ഷണം പ്രകടിപ്പിയ്ക്കാത്ത വൈറസ് ബാധിതരെ തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാൽ ഇവരിൽ നിന്നും മറ്റുള്ളവരിലേക്ക് രോഗം പടരുന്നത് കണ്ടെത്താനായിട്ടില്ല. ഇത്തരം രോഗബാഷിതരിൽനിന്നും മറ്റുള്ളവരിലേക്ക് അപൂർവമായി മാത്രമാണ് രോഗവ്യാപനം ഉണ്ടാകുന്നത് എന്ന് ലോകാരോഗ്യ സംഘടന പകർച്ചവ്യാധി വിദഗ്ധൻ വാൻ കോർകോവ് പറഞ്ഞു. രോഗ ലക്ഷണങ്ങൾ പ്രകടിപ്പിയ്ക്കാത്ത കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത് കേരളത്തിൽ ഉൾപ്പടെ ആശങ്കയ്ക്ക് വഴിവച്ചിരുന്നു.    

അനുബന്ധ വാര്‍ത്തകള്‍

Next Article