ഉത്തര കൊറിയ, ഏകാധിപത്യത്തിന്റെ ഉരുക്കുമറയില്‍ അടച്ചിട്ടിരിക്കുന്ന രാജ്യം. എന്നാല്‍ ആരാജ്യത്ത് നിന്നുള്ള പുറത്ത് വന്ന വിവരങ്ങള്‍ അറിഞ്ഞാല്‍ നിങ്ങള്‍ ചിരിച്ചു ചിരിച്ച് മണ്ണുതിന്നും. സ്വകാര്യതയ്ക്ക് യതൊരു വിലയുമില്ലാത്ത ഉത്തര കൊറിയയില്‍ ഇന്റര്‍ നെറ്റ് സൌകര്യമുള്ള കമ്പ്യൂട്ടര്‍ ഉണ്ടെങ്കില്‍ അയാള്‍ അവിടെ വിലയേറിയ വ്യക്തിയാണ്. കാരണം കംപ്യൂട്ടര്‍ ഉപഭോക്താക്കളുടെ എണ്ണം 11.2 കോടിയില്‍ അധികമണെങ്കിലും ഇന്റര്‍നെറ്റ് സൌകര്യമുള്ള കമ്പ്യൂട്ടറുകളുടെ എണ്ണം വെറും ആയിരം മാത്രമാണ്.
അതുപോട്ടെ അത്രയെങ്കിലുമുണ്ടല്ലൊ എന്ന് സമാധാനിക്കാം. എന്നല്‍ സ്വന്തം കമ്പ്യൂട്ടറില്‍ ഏത് സ്ക്രീന്‍ സേവര്‍ ഇടണം, ഏത് വാള്‍ പേപ്പര്‍ ഇടണം എന്നുള്ളവ തീരുമാനിക്കുന്നത് സര്‍ക്കാരാണ്. പോരാത്തതിന് ഇപ്പോഴത്തെ പ്രസിഡന്റ് കിം ജോങ് യുന്‍ എന്ന ഏകാധിപതിയുടെ പേര് എവിടെയെങ്കിലും എഴുഇതുന്നുണ്ടെങ്കില്‍ അത് മറ്റുള്ള അക്ഷരങ്ങളേക്കള്‍ 20 ശതമാനം വലുതായിരിക്കണം എന്നതും നിര്‍ബന്ധമാണ്. മെയ്ല്‍ ഓണ്‍ലൈന്‍ പത്രമാണ് ഉത്തരകൊറിയക്കാരുടെ കംപ്യൂട്ടര്‍ ജീവിതത്തിലേക്കു നുഴഞ്ഞുകയറി ഈ വിവരങ്ങള്‍ സമ്പാദിച്ചത്.
ഉത്തരകൊറിയയ്ക്കു സ്വന്തമായി ഒരു ഡെസ്ക്ടോപ് ഓപ്പറേറ്റിങ് സിസ്റ്റമുണ്ട്. പേര് റെഡ് സ്റ്റാര്‍. മറ്റ് ഓപ്പറേറ്റിംഗ് സിസ്റ്റംപോലെ തന്നെ ഉപയോഗിക്കാമെങ്കിലും ഇതില്‍ ഇടേണ്ട വാള്‍പേപ്പറും സ്ക്രീന്‍ സേവറുമെല്ലാം മുന്‍കൂറായി സേവ ചെയ്ത് വച്ചിട്ടുണ്ട്. അതില്‍ പെടാത്തത് കമ്പ്യൂട്ടറുകളില്‍ ഉപയോഗിക്കാന്‍ ഉത്തരകൊറിയക്കാര്‍ക്ക് അനുമതിയില്ല. ഉത്തരകൊറിയന്‍ കമ്പനികള്‍ക്ക് ഇ-മെയില്‍ സൌകര്യമുണ്ട്. പക്ഷേ, എല്ലാ ജീവനക്കാര്‍ക്കുംകൂടി ഒരേയൊരു വിലാസം മാത്രം! ഏകാധിപത്യത്തിനു കീഴില്‍ സ്വകാര്യതയ്ക്ക് എന്തു കാര്യം?
അതേസമയം വേള്‍ഡ്‌വൈഡ് വെബിനു പകരം തനത് ഇന്‍ട്രാനെറ്റ് സംവിധാനമാണ് ഉത്തരകൊറിയയുടെ കരുത്ത്. ക്വാങ്മ്യോങ് എന്നാണ് പേര്. ആയിരത്തിനും അയ്യായിരത്തിനുമിടയിലാണ് ഇതിലെ വെബ്സൈറ്റുകളുടെ എണ്ണം. ഏറെയും ഭരണാനുകൂല വാര്‍ത്താപ്രചാരണത്തിനു പ്രാമുഖ്യം നല്‍കുന്നവ. സോണി പിക്ചേഴ്സിലെ ഹാക്കര്‍ ആക്രമണത്തിന്റെ പ്രതികാരനടപടിയെന്ന നിലയില്‍ രാജ്യത്തെ ഇന്റര്‍നെറ്റ് ബന്ധം യുഎസ് താല്‍ക്കാലികമായി വിച്ഛേദിച്ചത് ജനജീവിതത്തെ കാര്യമായി ബാധിക്കാതിരുന്നതിനു പിന്നില്‍ ക്വാങ്മ്യോങ്ങുണ്ട്.