ബ്രസീല്‍ ക്ലബ് ഫുട്‌ബോള്‍ കളിക്കാര്‍ സഞ്ചരിച്ച വിമാനം തകര്‍ന്ന് 76 മരണം; ആറുപേര്‍ രക്ഷപ്പെട്ടു; രക്ഷാപ്രവര്‍ത്തനം തുടരുന്നു

Webdunia
ചൊവ്വ, 29 നവം‌ബര്‍ 2016 (15:54 IST)
ബ്രസീലിലെ ക്ലബ് ഫുട്‌ബോള്‍ കളിക്കാരുമായി പോകുകയായിരുന്ന വിമാനം തകര്‍ന്നുവീണ് ഉണ്ടായ അപകടത്തില്‍ 76 പേര്‍ മരിച്ചു. കളിക്കാരും ഒഫീഷ്യലുകളും വിമാനത്തിലെ ജീവനക്കാരും ഉള്‍പ്പെടെ ആകെ 81 പേര്‍ ആയിരുന്നു വിമാനത്തില്‍ ഉണ്ടായിരുന്നത്. ആറുപേര്‍ രക്ഷപ്പെട്ടതായി ഔദ്യോഗിക സ്ഥിരീകരണം ഉണ്ട്.
 
കോപ്പസുഡാ അമേരിക്ക ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ പുറപ്പെട്ട ചെപ്‌കോയിന്‍സ് എന്ന ഫുട്‌ബോള്‍ ടീം സഞ്ചരിച്ച വിമാനമാണ് അപകടത്തില്‍പ്പെട്ടത്. ഇന്ധനം തീര്‍ന്നതിനെ തുടര്‍ന്ന് വിമാനം തകര്‍ന്നുവീഴുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. 
 
കൊളംബിയയിലെ മെഡ്‌ലിയല്‍ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്.
രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കാനായി കൊളംബിയന്‍ സര്‍ക്കാര്‍ രണ്ട് ഹെലികോപ്‌ടറുകള്‍ അപകടസ്ഥലത്തേക്ക് അയച്ചു.
 
എയര്‍ക്രാഫ്‌റ്റ് ലൈസന്‍സ് നമ്പര്‍ CP2933 ആണ് അപകടത്തില്‍പ്പെട്ടത്.  ഫ്രഞ്ച് വാര്‍ത്ത ഏജന്‍സിയായ എ എഫ് പി ആണ് വാര്‍ത്ത പുറത്തുവിട്ടത്. ബൊളീവിയയില്‍ നിന്ന് കൊളംബിയയിലേക്ക് പോകുകയായിരുന്നു വിമാനം. ദേശീയ ടീമിലെ അംഗങ്ങളാരും അപകടത്തില്‍പ്പെട്ടിട്ടില്ലെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍.
Next Article