വലിയ നഷ്ടങ്ങള്‍ക്കു കാരണമാകുമെങ്കിലും 17 കാരന്റെ നിഷ്കളങ്കമായ അപേക്ഷയ്ക്കുമുന്നില്‍ ശീതള പാനീയ മേഖലയിലെ ആഗോള കുത്തകകളായ കൊക്കകോളയും പെപ്സിയും തലകുനിക്കുന്നു. എക്കാലത്തും വിവാദങ്ങള്‍ ക്ഷണിച്ചു വരുത്തിയിരുന്ന ചെരുവകളാണ് കൌമാരക്കാരന്റെ അപേക്ഷ സ്വീകരിച്ച് നീക്കാന്‍ ഇവര്‍ തീരുമാനിച്ചത്.
ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാവുന്നു എന്ന് ചൂണ്ടിക്കാട്ടി മിസിസിപ്പിയിലെ 17 വയസുള്ള സാറ കാവന്‍ഗ് നല്‍കിയ Change.org എന്ന വെബ്സൈറ്റിലൂടെ നല്‍കിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് ദോഷകരമായ ഘടകം നീക്കം ചെയ്യാന്‍ തീരുമാനിച്ചത്.
പഴങ്ങള്‍ കൊണ്ടുള്ള പാനീയങ്ങളില്‍ ചേരുവകള്‍ വേര്‍തിരിഞ്ഞു പോവാതെ സൂക്ഷിക്കുന്നതിന് വേണ്ടിയാണ് സാധാരണയായി ബ്രോമിനേറ്റഡ് വെജിറ്റബിള്‍ ഓയില്‍ അഥവാ ബിവിഒ ഉപയോഗിക്കുന്നത്. എന്നാല്‍ ഇവ അമിതമായി ശരീരത്തില്‍ പ്രവേശിക്കുന്നതിലൂടെ ഓര്‍മശക്തി നഷ്ടപ്പെടുക, ത്വക്കിലും സിരകളിലും മറ്റും മാറ്റങ്ങളുണ്ടാവുക തുടങ്ങിയവയ്ക്ക് കാരണമാവുമെന്ന് നേരത്തെ കണ്ടെത്തിയിട്ടുണ്ട്.
നിലവില്‍ കായികതാരങ്ങള്‍ ഉപയോഗിക്കാറുള്ള ഫാന്റ, പവറേഡ് തുടങ്ങിയ പാനീയങ്ങളിലാണ് ഇവര്‍ ബ്രോമിനേറ്റഡ് വെജിറ്റബിള്‍ ഓയില്‍ ചേര്‍ക്കുന്നത്. അമേരിക്കയില്‍ വളരെ വലിയൊരു മാര്‍ക്കറ്റാണ് പെപ്സിയുടെ ഈ ഉല്‍പന്നത്തിനുള്ളത്.