സിനിമാചിത്രീകരണത്തിന് മലേഷ്യയില്‍ എത്തിയ നയന്‍താരയെ വിമാനത്താവളത്തില്‍ തടഞ്ഞു
ശനി, 6 ഫെബ്രുവരി 2016 (09:00 IST)
സിനിമാചിത്രീകരണത്തിനായി മലേഷ്യയില്‍ എത്തിയ തെന്നിന്ത്യന്‍ നടി നയന്‍താരയെ വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചു. യാത്രാരേഖകളിലെ പേരുകളില്‍ ഉണ്ടായ വ്യത്യാസത്തെ തുടര്‍ന്നാണ് ക്വാലാലംപുര്‍ വിമാനത്താവളത്തില്‍ അവരെ തടഞ്ഞുവെച്ചത്.
നയന്‍താരയുടെ ശരിയായ പേര് ഡയാന കുര്യന്‍ എന്നാണ്. ഇതാണ് പാസ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍, വിമാന ടിക്കറ്റില്‍ നയന്‍താര എന്നായിരുന്നു രേഖപ്പെടുത്തിയിരുന്നത്. ഇതാണ് സംശയത്തിന് വഴിവെച്ചതും താരത്തെ തടഞ്ഞുവെയ്ക്കാന്‍ കാരണമായതും.
വിക്രം നായകനായ സയൻസ് ഫിക്ഷൻ ചിത്രം ഇരുമുരുഗന്‍റെ ചിത്രീകരണത്തിനാണ് നയൻതാര മലേഷ്യയിലെത്തിയത്. ആനന്ദ് ശങ്കർ ആണ് ചിത്രത്തിന്റെ സംവിധാനം. ചിത്രത്തിൽ നിത്യ മേനോനാണ് മറ്റൊരു നായിക.
സിനിമയിലെത്തിയതിനു ശേഷമാണ് നയൻതാര എന്ന പേര് താരം സ്വീകരിച്ചത്.