കത്തോലിക്ക സഭയിലെ വിവാഹം റദ്ദാക്കലും പുനർവിവാഹവും ലഘൂകരിച്ചു

ചൊവ്വ, 8 സെപ്‌റ്റംബര്‍ 2015 (19:49 IST)
കത്തോലിക്ക സഭയിൽ വിവാഹം റദ്ദാക്കുന്നതിന്റെയും പുനര്‍വിവാഹം ചെയ്യുന്നതിന്റെയും നടപടികള്‍ ലഘൂകരിച്ചുകൊണ്ട് ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ഉത്തരവ്. പുതിയ ഉത്തരവനുസരിച്ച് രണ്ട് ദമ്പതിമാരും ഒന്നിച്ച് അഭ്യര്‍ഥിക്കുകയാണെങ്കില്‍ ബിഷപ്പിന് നേരിട്ട് വിവാഹ നടപടികള്‍ റദ്ദാക്കാവുന്നതാണ്. വിവാഹം റദ്ദാക്കാന്‍ ബിഷപ്പുമാരുടെ നേരിട്ടുള്ള ചുമതലയില്‍ ഒരു അതിവേഗ സംവിധാനം വേണമെന്നും മാര്‍പ്പാപ്പ ഉത്തരവില്‍ പറയുന്നു.

വിവാഹം റദ്ദാക്കാന്‍ ബിഷപ്പുമാരുടെ നേരിട്ടുള്ള ചുമതലയില്‍ ഒരു അതിവേഗ സംവിധാനം വേണമെന്ന് മാര്‍പ്പാപ്പ ഉത്തരവില്‍ പറയുന്നുണ്ട്. രണ്ട് ദമ്പതിമാരും ഒന്നിച്ച് അഭ്യര്‍ഥിക്കുകയാണെങ്കില്‍ ബിഷപ്പിന് നേരിട്ട് വിവാഹ നടപടികള്‍ റദ്ദാക്കാവുന്നതാണ്.
നിലവിൽ വിവാഹം റദ്ദാക്കുന്നതിനുള്ള നടപടിക്രമങ്ങൾ അനന്തമായി നീളുന്നുവെന്നും ഒട്ടേറെ സാമ്പത്തിക ഭാരം വരുത്തിവയ്ക്കുന്നുവെന്നുമുള്ള ആക്ഷേപങ്ങൾ ശക്തമായ സാഹചര്യത്തിലാണ് താന്‍ തന്നെ മുന്‍കൈയെടുക്കുന്നത് എന്ന് അര്‍ഥം വരുന്ന മോട്ടു പ്രോപ്രിയോ എന്ന് പേരിട്ട ഔദ്യോഗിക രേഖയിലൂടെ മാര്‍പ്പാപ്പ വിപ്ലവകരമായ തീരുമാനമെടുത്തിരിക്കുന്നത്.

സാങ്കേികതമായി കത്തോലിക്ക സഭയില്‍ വിവാഹമോചനമില്ലാത്തതിനാൽ ദമ്പതികള്‍ക്ക് വേര്‍പ്പെടണമെങ്കില്‍ വിവാഹനടപടികള്‍ തുടക്കം മുതല്‍ റദ്ദാക്കണ്ടേതുണ്ട്. ഇതുതന്നെ കര്‍ശനമായ നിബന്ധനകള്‍ക്ക് വിധേമായി മാത്രമേ നടക്കാറുള്ളൂ. ഈ വ്യവസ്ഥകളാണ് ഉത്തരവിലൂടെ മാർപാപ്പ ലഘൂകരിച്ചിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക